Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Dec 2019 11:32 PM GMT Updated On
date_range 2019-12-27T05:02:59+05:30ഫോൺ, ഇൻറർനെറ്റ് കേബിളുകളും തകർത്ത് കെ.എസ്.ഇ.ബി മിനി സിവിൽ സ്‌റ്റേഷൻ പ്രവർത്തനം സ്തംഭിച്ചു
text_fieldsആലുവ: കുടിവെള്ള പൈപ്പുകൾക്ക് പിന്നാലെ ഫോൺ - ഇൻറർനെറ്റ് കേബിളുകളും തകർത്ത് കെ.എസ്.ഇ.ബി. വൈദ്യുതി വിഭാഗത്തിൻെറ ഭൂഗർഭ വൈദ്യുതി കേബിൾ പദ്ധതിയുടെ പണികളാണ് നഗരത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ആശയവിനിമയ സംവിധാനങ്ങൾ തകർന്നതോടെ മിനി സിവിൽ സ്‌റ്റേഷൻ പ്രവർത്തനങ്ങൾ ദിവസങ്ങളായി സ്തംഭനാവസ്‌ഥയിലാണ്. നഗരത്തിലെ ബി.എസ്.എൻ.എൽ ലൈനുകൾ, വൈദ്യുതി കേബിൾ സ്‌ഥാപിക്കലിനിടെ തകർന്നതിനെ തുടർന്ന് മിനി സിവിൽ സ്‌റ്റേഷനിലെ താലൂക്ക് ഓഫിസിലേതടക്കമുള്ള സർക്കാർ ഓൺലൈൻ സേവനങ്ങൾ അഞ്ചു ദിവസമായി അവതാളത്തിലാണ്. താലൂക്ക്, മോട്ടോർ വാഹന വകുപ്പ് സേവനങ്ങളെയാണ് കാര്യമായി ബാധിച്ചിരിക്കുന്നത്. ആലുവ പാലസ് റോഡ്, റെയിൽവേ സ്‌റ്റേഷൻ റോഡ് എന്നിവിടങ്ങളിലെ ബി.എസ്.എൻ.എൽ ഇൻറർനെറ്റ് ലൈനുകളാണ് ഭൂഗർഭ വൈദ്യുതി കേബിളിനായി കുഴിക്കുന്നതിനിടെ കഴിഞ്ഞയാഴ്ച പൊട്ടിയത്. ഇതിൽ പാലസ് റോഡിലെ പ്രശ്നങ്ങൾ കഴിഞ്ഞ ദിവസം പരിഹരിച്ചിരുന്നു. എന്നാൽ, അതിന് പിന്നാലെ റെയിൽവേ റോഡിലെ ബി.എസ്.എൻ.എൽ ഇൻർനെറ്റ് ലൈനുകൾ കേടായതാണ് കൂടുതൽ പ്രതിസന്ധിക്കിടയാക്കിയത്. കേബിളുകൾ നന്നാക്കാനായി ഇന്നലെ ഉച്ചമുതൽ അധികൃതർ ശ്രമം തുടങ്ങിയിട്ടുണ്ട്. റോഡ് ആറടി താഴ്ചയിൽ കുഴിച്ചാണ് നന്നാക്കുന്നത്. ഗതാഗതക്കുരുക്ക് ഉണ്ടാക്കുമെന്നതിനാൽ രാത്രി ജോലി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. കേരള സ്‌റ്റേറ്റ് വൈഡ് ഏരിയ നെറ്റ് വർക്ക് എന്ന കേബിൾ വഴിയാണ് സർക്കാർ സേവനങ്ങൾ നൽകുന്നത്. ഈ ലൈൻ നന്നാക്കാൻ ബി.എസ്.എൻ.എല്ലിന് മാത്രമേ കഴിയൂ. സർക്കാറിൻെറ ഔദ്യോഗിക സേവനങ്ങൾ ഇതിലൂടെ മാത്രമേ നൽകാനാകൂ. ഇത് കാരണം ആർ.ടി.യുടെ സേവനങ്ങളും മുടങ്ങി കിടക്കുകയാണ്. ലേണേഴ്‌സ് ലൈസൻസ്, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയവ നൽകാനാകുന്നില്ല. ലൈസൻസുമായി വിദേശത്ത് പോകേണ്ടവരാണ് ഏറെ ദുരിതത്തിലായിരിക്കുന്നത്. എന്നാൽ, വാഹന രജിസ്ട്രേഷൻ എന്നിവ ഉദ്യോഗസ്‌ഥരുടെ ഇൻറർനെറ്റ് ഉപയോഗിച്ച് ചെയ്യുന്നുണ്ട്. അതിനാൽ, ഓഫിസ് പ്രവർത്തനങ്ങൾക്ക് ചെറിയൊരു ആശ്വാസമുണ്ട്.
Next Story