Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രീ മാരിറ്റൽ...

പ്രീ മാരിറ്റൽ കൗൺസലിങ്​: രജിസ്​േട്രഷൻ ആരംഭിച്ചു

text_fields
bookmark_border
ആലപ്പുഴ: ന്യൂനപക്ഷ ക്ഷേമ വകുപ്പ് ലജ്നത്തുൽ മുഹമ്മദിയ്യ സൻെററിൽ ആരംഭിക്കുന്ന പ്രീ മാരിറ്റൽ കൗൺസലിങ് ക്ലാസിലേ ക്കുള്ള രജിസ്േട്രഷൻ ആരംഭിച്ചു. മുസ്ലിം, ക്രിസ്ത്യൻ ന്യൂനപക്ഷ സമുദായത്തിൽപെട്ട 18 വയസ്സ് കഴിഞ്ഞ അവിവാഹിതർക്കാണ് പ്രവേശനം. നാലുദിവസത്തെ കോഴ്സ് ശനി, ഞായർ, മറ്റ് അവധി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് നാലുവരെ സക്കരിയബസാറിലെ ലജ്നത്ത് ഹാളിലാണ് നടത്തുന്നത്. ഉത്തമ കുടുംബജീവിതം, കോൺഫ്ലിക്ട് മാനേജ്മൻെറ്, ഫാമിലി ബജറ്റിങ്, നിയമവശങ്ങൾ, വിവാഹം എന്ന കരാർ തുടങ്ങിയ വിഷയങ്ങളിൽ സാമൂഹികക്ഷേമ വകുപ്പ് നിയോഗിക്കുന്ന വിദഗ്ധർ ക്ലാസെടുക്കും. പ്രവേശനം സൗജന്യമാണ്. കോഴ്സ് പൂർത്തീകരിക്കുന്നവർക്ക് സംസ്ഥാന ക്ഷേമ വകുപ്പ് സർട്ടിഫിക്കറ്റ് നൽകും. താൽപര്യമുള്ളവർ ലജ്നത്തുൽ മുഹമ്മദിയ്യ ഓഫിസിൽ ഈ മാസം 20നുമുമ്പ് രജിസ്റ്റർ ചെയ്യണമെന്ന് ജനറൽ സെക്രട്ടറി ഫൈസൽ ഷംസുദ്ദീൻ അറിയിച്ചു. ഫോൺ: 9946661564.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story