Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sep 2019 11:32 PM GMT Updated On
date_range 2019-09-19T05:02:32+05:30റോഡുകൾ ൈകയടക്കി തെരുവുനായ്ക്കൾ
text_fieldsഎടവനക്കാട്: നായരമ്പലം എടവനക്കാട് പഞ്ചായത്ത് മേഖലയിൽ തെരുവുനായ് ശല്യം രൂക്ഷമായി. രാത്രിയും പകലും നായ്ക്കളുടെ ശല്യം മൂലം ഭയത്തോടെയാണ് ജനങ്ങൾ കഴിഞ്ഞുകൂടുന്നത്. കാടുപോലെ വളർന്നുനിൽക്കുന്ന കുറ്റിച്ചെടികൾക്കിടയിലും നിർമാണം പൂർത്തീകരിക്കാത്ത കെട്ടിടങ്ങളിലുമാണ് ഇവ പെറ്റുപെരുകുന്നത്. കഴിഞ്ഞകാലങ്ങളിൽ പഞ്ചായത്ത് നടത്തിയ വന്ധ്യംകരണപരിപാടി വിജയിക്കാത്ത നിലയിലാണ് നായ്ക്കളുടെ പെരുപ്പം. പുലർച്ച സംസ്ഥാനപാതയടക്കമുള്ള നിരത്തുകളിൽ കൂട്ടമായെത്തുന്ന ഇവ പ്രഭാതയാത്രക്കാർക്കും വിദ്യാർഥികൾക്കും ഭീഷണിയാണ്. കഴിഞ്ഞ ദിവസം പുലർച്ച അണിയൽ ബസാറിനുസമീപം പത്രവിതരണക്കാരനുനേരെ കുരച്ചുചാടിയ നായ്ക്കളെ ഭയന്ന് സൈക്കിളിൽനിന്ന് വീണ് പരിക്കേറ്റു. അറവു-മത്സ്യ മാലിന്യങ്ങൾ അലക്ഷ്യമായി ഉപേക്ഷിക്കുന്നതാണ് നായ് ശല്യത്തിന് കാരണമെന്നാണ് ആരോപണം.
Next Story