എം.ജി സർവകലാശാല വാർത്തകൾ

05:04 AM
17/08/2019
പ്രാക്ടിക്കൽ കോട്ടയം: 2019 ജൂലൈയിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എ ഭരതനാട്യം, മോഹിനിയാട്ടം (സി.എസ്.എസ്- 2018 അഡ്മിഷൻ റഗുലർ/ 2015, 2016, 2017 അഡ്മിഷൻ സപ്ലിമൻെററി/2012, 2013, 2014 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷകളുടെ പ്രാക്ടിക്കൽ ആഗസ്റ്റ് 20 മുതൽ 22 വരെ തൃപ്പൂണിത്തുറ ആർ.എൽ.വി കോളജിൽ നടക്കും. വിശദ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. പരീക്ഷ കേന്ദ്രത്തിൽ മാറ്റം മൂന്നും നാലും സെമസ്റ്റർ യു.ജി പ്രൈവറ്റ് പരീക്ഷക്ക് കൊച്ചിൻ കോളജ് പ്രധാനകേന്ദ്രമായി അപേക്ഷിച്ച രജിസ്റ്റർ നമ്പർ 170050015411 മുതൽ 170050015542 വരെയുള്ള ഫിനാൻസ് ആൻഡ് ടാക്‌സേഷൻ വിദ്യാർഥികൾ കൊച്ചിൻ കോളജിൽനിന്ന് ഹാൾടിക്കറ്റ് വാങ്ങി മുളന്തുരുത്തി നിർമല ആർട്‌സ് ആൻഡ് സയൻസ് കോളജിൽ പരീക്ഷ എഴുതണം. രജിസ്റ്റർ നമ്പർ 170050030267 മുതൽ 170050030301 വരെയുള്ള കോഓപറേഷൻ വിദ്യാർഥികൾ മുളന്തുരുത്തി നിർമല ആർട്‌സ് ആൻഡ് സയൻസ് കോളജിൽനിന്ന് ഹാൾടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷ എഴുതണം. കളമശ്ശേരി സൻെറ് പോൾസ് കോളജ് പ്രധാനകേന്ദ്രമായി അപേക്ഷിച്ച രജിസ്റ്റർ നമ്പർ 170050030351 മുതൽ 170050030401 വരെയുള്ള ഫിനാൻസ് ആൻഡ് ടാക്‌സേഷൻ വിദ്യാർഥികൾ കളമശ്ശേരി സൻെറ് പോൾ കോളജിൽനിന്ന് ഹാൾടിക്കറ്റ് വാങ്ങി മുളന്തുരുത്തി തലകോട് നിർമല ട്രെയിനിങ് കോളജിൽ പരീക്ഷ എഴുതണം.
Loading...