Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹർത്താലിൽ സംഘർഷം

ഹർത്താലിൽ സംഘർഷം

text_fields
bookmark_border
മൂവാറ്റുപുഴ: യൂത്ത് കോൺഗ്രസ് ആഹ്വാനംചെയ്ത . ഹർത്താലാെണന്നറിയാതെ നഗരത്തിൽ എത്തിയ വാഹനങ്ങൾ തടഞ്ഞ പ്രവർത്തകർ കടകൾ അടപ്പിച്ചു. വാളകത്ത് വാഹനങ്ങൾ തടഞ്ഞവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ച പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. ഉന്തുംതള്ളലിലേക്കും നീങ്ങിയതോടെ നേതാക്കളെത്തി പിന്തിരിപ്പിച്ചു. ഹർത്താലിനെത്തുടർന്ന് വ്യവസായസ്ഥാപനങ്ങൾ പ്രവർത്തിച്ചില്ല. നഗരത്തിലും പരിസര പ്രദേശങ്ങളിലുമുള്ള സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾ ഭാഗികമായാണ് പ്രവർത്തിച്ചത്. കേന്ദ്രസർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെയും ഹർത്താൽ സാരമായി ബാധിച്ചു. സ്വകാര്യബസുകൾ നിരത്തിലിറങ്ങിയില്ല. നഗരത്തിനുപുറമെ വാളകം, വാഴക്കുളം, കല്ലൂർക്കാട് മേഖലകളിലും ഹർത്താൽ പൂർണമായിരുന്നു. ഹർത്താലിനോടനുബന്ധിച്ച് ടൗണിൽ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടന്നു. ഡി.സി.സി ജനറൽ സെക്രട്ടറി പി.പി. എൽദോസ്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് സമീർ കോണിക്കൽ, പാർലമ​െൻറ് സെക്രട്ടറി മുഹമ്മദ് റഫീഖ്, ഷാൻ മുഹമ്മദ്, റംഷാദ് റഫീഖ്, ഫൈസൽ വടക്കനേടത്ത്, വി.എസ്. ഷെഫാൻ, ജിേൻറാ ടോമി, ആൽബിൻ രാജു, സച്ചിൻ ജമാൽ, റിയാസ് താമരപ്പിള്ളി, അമൽ ബാബു, ഷിനാസ് ബഷീർ തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story