കേന്ദ്രസർക്കാറി​േൻറത്​ തൊഴിലാളികളെ അടിമകളാക്കാനുള്ള നീക്കം ^സുരേ​ന്ദ്രൻ കരിപ്പുഴ

05:04 AM
10/01/2019
കേന്ദ്രസർക്കാറിേൻറത് തൊഴിലാളികളെ അടിമകളാക്കാനുള്ള നീക്കം -സുരേന്ദ്രൻ കരിപ്പുഴ ആലപ്പുഴ: നിയമനിർമാണത്തിലൂടെ തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുത്ത് അടിമകളാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ യോജിച്ച പോരാട്ടമാണ് വേണ്ടതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ. കോർപറേറ്റുകളെയും സവർണരെയും സംരക്ഷിക്കുന്ന നിലപാടാണ് അവർ സ്വീകരിക്കുന്നത്. ഫെഡറേഷൻ ഒാഫ് ഇന്ത്യൻ ട്രേഡ് യൂനിയൻ (എഫ്.െഎ.ടി.യു), അസെറ്റ് സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ ദേശീയ പണിമുടക്കിന് െഎക്യദാർഡ്യം പ്രഖ്യാപിച്ച് ആലപ്പുഴ ബി.എസ്.എൻ.എൽ ആസ്ഥാനത്തേക്ക് നടത്തിയ സമരപ്പകൽ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർഗീയത ആളിക്കത്തിച്ച് വീണ്ടും അധികാരത്തിലെത്താനുള്ള ശ്രമമാണ് സംഘ്പരിവാർ ശക്തികൾ നടത്തുന്നത്. എഫ്.െഎ.ടി.യു ജില്ല പ്രസിഡൻറ് എം. അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് നാസർ ആറാട്ടുപുഴ മുഖ്യപ്രഭാഷണം നടത്തി. അസെറ്റ് സംസ്ഥാനസമിതി അംഗം വൈ. ഇർഷാദ് പ്രമേയം വിശദീകരിച്ചു. എം.എച്ച്. ഉവൈസ്, ഹുസൈബ് വടുതല, സലിം താഹ, മിനി വേണുഗോപാൽ, സജി ഫസൽ, ഇ. അയ്യൂബ്, അൻഷാദ് അമ്പഴ, എം.എ. സിറാജുദ്ദീൻ, മുർഷിദ ഫസൽ, തുണ്ടിൽ ബഷീർ, ഷബീർഖാൻ, വി.എ. അബൂബക്കർ എന്നിവർ സംസാരിച്ചു. ധർണക്കുമുമ്പ് നഗരത്തിൽ പ്രകടനവും നടന്നു.
Loading...
COMMENTS