Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൃഷി വിജ്​ഞാന കേന്ദ്രം ...

കൃഷി വിജ്​ഞാന കേന്ദ്രം പരിസ്​ഥിതി സൗഹൃദ കൃഷിയിൽ നൂറുമേനി

text_fields
bookmark_border
കായംകുളം: ജില്ല കൃഷി വിജ്ഞാന കേന്ദ്രത്തി​െൻറ പരിസ്ഥിതി സൗഹാർദ നെൽകൃഷിയിൽ നൂറുമേനി വിളവ്. കാലാവസ്ഥാനുസൃത കൃഷി സമ്പ്രദായങ്ങളുടെ ദേശീയ പദ്ധതി ഭാഗമായാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഇത്തരം കൃഷി പരീക്ഷിക്കുന്നത്. തലവടി ഉദയൻ ചാത്തൻ പാടശേഖരത്തിൽ ഇറക്കിയ കൃഷി വിജയകരമായതോടെ വ്യാപിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. വിത്തി​െൻറ അളവ് കുറക്കാനായി വിതയന്ത്രം ഉപയോഗിച്ചു. ജൈവിക കീടനിയന്ത്രണത്തിന് മിത്രപ്രാണി സംവിധാനവും രോഗങ്ങൾക്കെതിരെ ജൈവ കീടനാശിനിയും പ്രയോഗിച്ചു. മണ്ണി​െൻറ അമ്ലത കുറച്ചതും ഗുണം ചെയ്തു. ഇതിനെല്ലാം കർഷകർക്ക് യഥാസമയം സാേങ്കതിക പരിശീലനം നൽകിയിരുന്നു. കീടനാശിനികൾ പ്രയോഗിക്കാതെയുള്ള കൃഷിരീതിയിൽ മുൻവർഷങ്ങളേക്കാൾ മികച്ച വിളവാണ് ലഭിച്ചതെന്ന് കർഷകർ പറയുന്നു. കൂടുതൽ പാടശേഖരങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. പി. മുരളീധരൻ പറഞ്ഞു. കൃഷി വിജ്ഞാന കേന്ദ്രം വിദഗ്ധരായ എം.എസ്. രാജീവ്, ഡോ. കെ. സജനാനാഥ്, ഡോ. ടി. ശിവകുമാർ എന്നിവരാണ് മേൽനോട്ടം വഹിച്ചത്. ശരീഅത്ത് നിയമം കാലാനുസൃതം -കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി കായംകുളം: ശരീഅത്ത് നിയമം പ്രായോഗികവും കാലാനുസൃതവുമാണെന്ന് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി പറഞ്ഞു. ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ താലൂക്ക് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തലാഖ്, ബഹുഭാര്യത്വം എന്നിവ സംബന്ധിച്ച് തെറ്റിദ്ധാരണകളാണ് സമൂഹത്തിൽ നിലനിൽക്കുന്നത്. അനിവാര്യമായ ഘട്ടങ്ങളിൽ മാത്രമാണ് തലാഖും ബഹുഭാര്യത്വവും അനുവദിച്ചിട്ടുള്ളത്. ഇതിനെ ദുരുപയോഗം ചെയ്യുന്നതിനെ ഇസ്ലാം അംഗീകരിക്കുന്നില്ല. ഇൗ സാഹചര്യത്തിൽ ശരീഅത്ത് നിയമം സംബന്ധിച്ച് ശരിയായ പഠനത്തിന് സർക്കാറുകളും കോടതികളും സന്നദ്ധമാകണമെന്നും അദ്ദേഹം പറഞ്ഞു. കെ. ജലാലുദ്ദീൻ മൗലവി അധ്യക്ഷത വഹിച്ചു. യൂനുസ് ബാഖവി, അബ്ദുല്ല മൗലവി, പ്രഫ. സ്വാലിഹ് മൗലവി, ഷാഫി മന്നാനി, നാസിറുദ്ദീൻ മന്നാനി, ഇസ്മായിൽ മുസ്ലിയാർ എന്നിവർ സംസാരിച്ചു. കോയിക്കൽ കൊട്ടാരവും കാവും സംരക്ഷിക്കണം മാന്നാർ: മാന്നാറിലെ കോയിക്കൽ കൊട്ടാരവും കാവും സംരക്ഷിച്ച് സ്മാരകമായി നിലനിർത്തണമെന്ന് കാവ് പൈതൃക സംരക്ഷണ സമിതി. ചരിത്ര പ്രാധാന്യമേറെയുള്ള ഇവയുടെ അസ്ഥിത്വം നഷ്ടപ്പെടാതെ നിലനിർത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡും മാന്നാർ പഞ്ചായത്തും മുൻകൈ എടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പുരാവസ്തു വകുപ്പിനും മറ്റും നിവേദനം നൽകാനും തീരുമാനിച്ചു. ഭാരവാഹികൾ: പി.ജി. മുരുകൻ (പ്രസി), കെ.എം. അജയകുമാർ മണലേൽ (വൈസ് പ്രസി), പ്രസന്നൻ പിള്ള നമ്പര തെക്കേതിൽ (സെക്ര), പി.ബി. ഹാരിസ് (ജോ. സെക്ര), സജീഷ് കുമാർ നമ്പോക്കാവിൽ (ട്രഷ), കലാധരൻ കൈലാസം, രാജേഷ്, രാമൻ ശബരീമഠം, സജി കുട്ടപ്പൻ (സബ്‌ കമ്മിറ്റി കൺ).
Show Full Article
TAGS:LOCAL NEWS 
Next Story