Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2018 5:29 AM GMT Updated On
date_range 2018-03-30T10:59:58+05:30ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്; നാലാം മുന്നണിയുമായി ദേശീയ ജനാധിപത്യ യൂനിയൻ
text_fieldsആലപ്പുഴ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ദേശീയ ലേബർ പാർട്ടിയുടെ നേതൃത്വത്തിൽ ശിവസേന, ബഹുജൻ സമാജ് പാർട്ടി, അണ്ണ ഡി.എം.കെ, പി.എം.കെ എന്നിവർ ചേർന്ന് നാലാം മുന്നണിയായി ദേശീയ ജനാധിപത്യ യൂനിയൻ രംഗത്തേക്ക്. മൂന്ന് മുന്നണികളും തുടരുന്ന ജനദ്രോഹ നടപടികൾക്കെതിരെയാണ് മുന്നണി രൂപവത്കരിക്കാൻ ഇടയായതെന്ന് നാഷനൽ ലേബർ പാർട്ടി ദേശീയ പ്രസിഡൻറ് വി.കെ. വിക്രമൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മുന്നണിയുടെ കീഴിൽ സ്വതന്ത്ര സ്ഥാനാർഥിയായി ഉണ്ണി കാർത്തികേയനെ മത്സരിപ്പിക്കും. ദേശീയ, സംസ്ഥാനതലത്തിൽ പ്രവർത്തിക്കുന്ന മറ്റ് പല പാർട്ടികളും എൻ.ഡി.യുവിെൻറ ഭാഗമാകും. വിശ്വകർമ ഏകോപനസമിതി സ്ഥാനാർഥിയെ നിർത്തിയത് ബി.ജെ.പിയുടെ രാഷ്ട്രീയ കളിയാണ്. വിശ്വകർമ സഭയിൽ ഭിന്നിപ്പ് ഉണ്ടാക്കാനാണ് അവരുടെ ശ്രമം. തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ ഭാഗമായി ഏപ്രിൽ എട്ടിന് ദേശീയ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് കൺെവൻഷൻ ചെങ്ങന്നൂരിൽ നടക്കും. വാർത്തസമ്മേളനത്തിൽ എൻ.എൽ.പി ദേശീയ ജനറൽ സെക്രട്ടറി ഡോ. ഇ.വി. മനോഹരൻ, പ്രവാസി വിശ്വകർമ ഐക്യവേദി ചെയർമാൻ പി.എസ്. ചന്ദ്രൻ, ശിവസേന സംസ്ഥാന മീഡിയ ചെയർമാൻ പേരൂർക്കട ഹരികുമാർ, ജില്ല പ്രസിഡൻറ് രാമകൃഷ്ണൻ ഉണ്ണിത്താൻ, സെക്രട്ടറി ദിനേശ് കട്ടച്ചിറ, സംസ്ഥാന ഉന്നതാധികാര സമിതി അംഗം പുത്തൂർ വിനോദ് എന്നിവർ പങ്കെടുത്തു.
Next Story