Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2018 5:11 AM GMT Updated On
date_range 29 March 2018 5:11 AM GMTകെ.എസ്.ആർ.ടി.സി കണ്ടക്ടറെ മർദിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
പറവൂർ: ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ട കണ്ടക്ടറെ മർദിക്കാൻ ശ്രമിച്ച കേസിൽ യാത്രക്കാരൻ അറസ്റ്റിൽ. പറവൂർ പൂയപ്പിള്ളി പുത്തുരുപറമ്പിൽ വീട്ടിൽ സോബിൻകുമാറാണ് (27) അറസ്റ്റിലായത്. പറവൂർ-ആലുവ റൂട്ടിൽ യാത്ര ചെയ്യുന്നതിനിടെ ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് തടഞ്ഞുവെച്ച് ഭീഷണപ്പെടുത്തുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തത്. കണ്ടക്ടറുടെ പരാതിയിലാണ് സോബിനെതിരെ കേസെടുത്തത്. സോബിൻ വടക്കേക്കര സ്റ്റേഷനിൽ നിരവധി കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story