Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2018 5:08 AM GMT Updated On
date_range 2018-03-29T10:38:59+05:30ദിനകരന് 'പ്രഷർ കുക്കർ' അനുവദിച്ചത് സുപ്രീംകോടതി തടഞ്ഞു
text_fieldsന്യൂഡൽഹി: ടി.ടി.വി. ദിനകരൻ നേതൃത്വം നൽകുന്ന എ.െഎ.എ.ഡി.എം.കെ വിഭാഗത്തിന് തെരെഞ്ഞടുപ്പ് ചിഹ്നമായി 'പ്രഷർ കുക്കർ' അനുവദിച്ച ഡൽഹി ഹൈകോടതി ഉത്തരവ് സുപ്രീംകോടതി താൽക്കാലികമായി തടഞ്ഞു. 'രണ്ടില' ചിഹ്നം സംബന്ധിച്ച് രണ്ട് എ.െഎ.എ.ഡി.എം.കെ ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കം ഏപ്രിൽ അവസാനത്തോടെ പരിഹരിക്കാൻ രണ്ടംഗ പ്രത്യേക ബെഞ്ചിന് രൂപംനൽകണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, എ.എം. ഖാൻവിൽകർ എന്നിവരടങ്ങുന്ന ബെഞ്ച് ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തലിന് നിർദേശം നൽകി. എ.െഎ.എ.ഡി.എം.കെയിൽ തമിഴ്നാട് മുഖ്യമന്ത്രി ഇ.കെ. പളനിസ്വാമി നേതൃത്വം നൽകുന്ന വിഭാഗവും ടി.ടി.വി. ദിനകരെൻറ ഗ്രൂപ്പുമാണ് 'രണ്ടില'യിൽ അവകാശവാദമുന്നയിച്ചിട്ടുള്ളത്. ദിനകരെൻറ എ.െഎ.എ.ഡി.എം.കെ(അമ്മ) വിഭാഗത്തിന് 'പ്രഷർ കുക്കർ' അനുവദിക്കുന്ന കാര്യം പരിഗണിക്കണമെന്ന് മാർച്ച് ഒമ്പതിന് ഡൽഹി െെഹകോടതി െതരെഞ്ഞടുപ്പ് കമീഷന് നിർദേശം നൽകിയിരുന്നു. കഴിഞ്ഞ നവംബർ 23ന് തെരെഞ്ഞടുപ്പ് കമീഷൻ ഇ.കെ. പളനിസ്വാമിയും ഒ. പന്നീർസെൽവവും നേതൃത്വം നൽകുന്ന എ.െഎ.എ.ഡി.എം.കെക്ക് രണ്ടില അനുവദിച്ചിരുന്നു.
Next Story