Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2018 5:18 AM GMT Updated On
date_range 2018-03-27T10:48:01+05:30വയൽക്കിളി സമരം നന്ദിഗ്രാം ആകും ^ഗാന്ധിയൻ കൂട്ടായ്മ
text_fieldsവയൽക്കിളി സമരം നന്ദിഗ്രാം ആകും -ഗാന്ധിയൻ കൂട്ടായ്മ കൊച്ചി: കീഴാറ്റൂരിൽ മാർക്സിസ്റ്റ് നേതൃത്വം കർഷകരോട് കൈക്കൊണ്ട പ്രതിലോമ നടപടികൾ വഴി കേരളത്തിലെ നന്ദിഗ്രാം ആയി വയൽക്കിളി സമരം രൂപം പ്രാപിക്കുമെന്ന് കേരള പീപ്പിൾസ് മൂവ്മെൻറ് ചെയർമാൻ ജേക്കബ് പുളിക്കൻ. കച്ചേരിപ്പടി ഗാന്ധി പ്രതിമക്ക് സമീപം ഗാന്ധിയൻ കൂട്ടായ്മയും ഇതര സാമൂഹിക സംഘടനകളും ചേർന്ന് സംഘടിപ്പിച്ച അഗ്നിജ്വാല െഎക്യദാർഢ്യ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയപാത 30ൽ നിന്ന് 45 മീറ്ററായി വീതി കൂട്ടാൻ തീരുമാനിച്ച ആദ്യ അലയ്മെൻറിനെ എൽ.ഡി.എഫ്, യു.ഡി.എഫ് കക്ഷികൾ ഒരുപോലെ എതിർത്തതിൽ നിന്നാണ് നിലവിലെ അവസ്ഥയുണ്ടായത്. ഇക്കാര്യത്തിൽ ഇരുമുന്നണികളിലെയും പാർട്ടികൾ ഒരുപോലെ ഉത്തരവാദികളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാർക്സിസ്റ്റ് പാർട്ടിയുടെ ധിക്കാരപരമായ സമീപനത്തെ അംഗീകരിക്കാതെ സമരത്തിൽ ഉറച്ചുനിൽക്കുന്ന പാവപ്പെട്ട കർഷകരെ വകുപ്പ് മന്ത്രി കീഴാറ്റൂരിലെ കഴുകന്മാരെന്നും എരണ്ടകളെന്നുമൊക്കെയാണ് വിളിക്കുന്നത്. എം.എൽ.എ ജയിംസ് മാത്യു കർഷകരെ ഭീഷണിപ്പെടുത്തുന്നു. എൽ.ഡി.എഫിെൻറയും യു.ഡി.എഫിെൻറയും നിലപാട് നെൽവയൽ-തണ്ണീർതട സംരക്ഷണ പദ്ധതിക്ക് ആവർത്തിച്ച് തുരങ്കം വെക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കെ.കെ. വാമലോചനൻ അധ്യക്ഷത വഹിച്ചു. പി.എൻ. സുരേന്ദ്രൻ, വി.എം. രാമൻ, നോർബർട്ട് അടിമുറി, മൊയ്തീൻ ഷാ, ബർനാർഡ് നെറ്റോ, കെ. വിജയൻ എന്നിവർ സംസാരിച്ചു. ലോക ഉപഭോക്തൃ ദിനം ആചരിച്ചു കൊച്ചി: ജില്ല കൺസ്യൂമേഴ്സ് പ്രൊട്ടക്ഷൻ കൗൺസിലിെൻറ ആഭിമുഖ്യത്തിൽ ലോക ഉപഭോക്തൃദിനം ആചരിച്ചു. ഡോ. ടി. ബാലചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. 'ഉപഭോക്താക്കൾ നേരിടുന്ന സമകാലിക പ്രശ്നങ്ങൾ' എന്ന വിഷയത്തിൽ ചർച്ച നടന്നു. സംസ്ഥാനത്തെ ബസ് നിരക്ക് വർധിപ്പിച്ചിട്ടും ഫെയർ സ്റ്റേജിലെ അപാകത പരിഹരിക്കാൻ നടപടി സ്വീകരിക്കാത്തതിൽ യോഗം പ്രതിഷേധിച്ചു. ഉപഭോക്തൃ ഫോറങ്ങളിൽ എത്തുന്ന പരാതികളിൽ യഥാസമയം നടപടി ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. സമിതി പ്രസിഡൻറ് പ്രഫ. വി.പി.ജി. മാരാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റോയി തെക്കൻ, സി.എസ്. വർഗീസ്, എം.ആർ. രാജേന്ദ്രൻ നായർ, വി.പി. ജോർജ്, കെ.ജെ. പീറ്റർ, പി. ബാബുരാജ് എന്നിവർ സംസാരിച്ചു.
Next Story