Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജെ.എസ്​.എസ്​ രാജൻ ബാബു ...

ജെ.എസ്​.എസ്​ രാജൻ ബാബു വിഭാഗ യോഗത്തിൽ ഗൗരിയമ്മ പങ്കെടുക്കില്ല

text_fields
bookmark_border
ആലപ്പുഴ: കെ.ആർ. ഗൗരിയമ്മയുമായി പിണങ്ങിപ്പോയ രാജൻ ബാബു വിഭാഗം 20ന് ആലപ്പുഴയിൽ നടത്തുന്ന പാർട്ടി രജതജൂബിലി ആഘോഷത്തിൽ ഗൗരിയമ്മ പങ്കെടുക്കേണ്ടതിെല്ലന്ന് ജെ.എസ്.എസ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. 1994ൽ പാർട്ടി രൂപവത്കരിച്ച കാലത്ത് രാജൻ ബാബു ജെ.എസ്.എസിൽ ഇല്ലായിരുന്നു. 2014ലെ സംസ്ഥാന സമ്മേളനത്തിൽനിന്ന് ഇറങ്ങിപ്പോയ ചെറിയ വിഭാഗമാണ് അവർ. ബി.ജെ.പി മുന്നണിയുമായി ചേർന്ന് പ്രവർത്തിക്കുന്ന അവർക്ക് രജത ജൂബിലി ആഘോഷിക്കാൻ അവകാശമില്ല. തനിക്കെതിരെ നൽകിയ കേസ് പിൻവലിക്കുകയും എൻ.ഡി.എ ബന്ധം വിച്ഛേദിക്കുകയും ചെയ്താൽ രാജൻ ബാബുവിനെയും കൂട്ടരെയും ജെ.എസ്.എസിൽ എടുക്കുന്ന കാര്യം ആലോചിക്കാമെന്ന് ഗൗരിയമ്മ അറിയിച്ചു. രജത ജൂബിലി 2019 മാർച്ചിൽ വിപുലമായി ആഘോഷിക്കാൻ തീരുമാനിച്ചു. പ്രസിഡൻറ് കാട്ടുകുളം സലീം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.ആർ. ഗൗരിയമ്മ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി സഞ്ജീവ് സോമരാജൻ, ജില്ല പ്രസിഡൻറ് സംഗീത് ചക്രപാണി, സെക്രട്ടറി സി.എം. അനിൽകുമാർ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story