Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനടുറോഡില്‍ അജ്ഞാതൻ...

നടുറോഡില്‍ അജ്ഞാതൻ വയോധികയുടെ ചുണ്ട് കടിച്ചുമുറിച്ചു

text_fields
bookmark_border
തൃപ്പൂണിത്തുറ: ക്ഷേത്രദര്‍ശനം കഴിഞ്ഞ് വീട്ടിൽ പോവുകയായിരുന്ന വയോധികയെ നടുറോഡില്‍ കയറിപ്പിടിച്ച് ചുണ്ട് കടിച്ചുമുറിച്ചു. തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിന് സമീപം വ്യാഴാഴ്ച വൈകീട്ട് ഏഴിനായിരുന്നു സംഭവം. 60 വയസ്സുള്ള സ്ത്രീയാണ് അജ്ഞാത​െൻറ ആക്രമണത്തിനിരയായത്. ചുണ്ടില്‍ ഗുരുതര മുറിവോടെ സ്ത്രീയെ ആദ്യം ദേവി ആശുപത്രിയിലും പിന്നീട് എറണാകുളം സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരം അറിയിച്ചത്. 50 വയസ്സിലധികമുള്ള ആളായിരുന്നു ആക്രമി. ഇയാള്‍ മുഷിഞ്ഞ വേഷമാണ് ധരിച്ചിരുന്നതെന്ന് സൂചനയുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story