Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2018 5:00 AM GMT Updated On
date_range 17 March 2018 5:00 AM GMTഎ.ജിക്ക് കേസ് തെറ്റിയെന്ന് അഭിഭാഷകൻ: ചീഫ് ജസ്റ്റിസ് രോഷത്തോടെ കേസ് മാറ്റി
text_fieldsbookmark_border
ന്യൂഡൽഹി: കോടികളുടെ പഞ്ചാബ് നാഷനൽ ബാങ്ക് വായ്പതട്ടിപ്പ് കേസ് സുപ്രീംകോടതി മേൽനോട്ടത്തിൽ അേന്വഷിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി സുപ്രീംകോടതിയിലെ നാടകീയ സംഭവങ്ങൾക്കൊടുവിൽ ചീഫ് ജസ്റ്റിസ് രോഷത്തോടെ മാറ്റിവെച്ചു. കേന്ദ്ര സർക്കാറിന് വേണ്ടി ഹാജരായ അറ്റോണി ജനറൽ കെ.കെ. വേണുഗോപാലിന് കേസ് ബ്രീഫ് ചെയ്തത് തെറ്റിപ്പോയെന്ന് ഹരജിക്കാരുടെ അഭിഭാഷകൻ പറഞ്ഞതിൽ പ്രകോപിതനായ ചീഫ് ജസ്റ്റിസ് ഇന്ന് ഇൗ കേസ് കേൾക്കുന്നില്ലെന്ന് പറഞ്ഞാണ് ഏപ്രിൽ ഒമ്പതിലേക്ക് മാറ്റിയത്. താൻ സമർപ്പിച്ച ഹരജിയിലെ കാര്യങ്ങളെന്ന നിലയിൽ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ മറ്റൊരു ഹരജിക്കാരെൻറ അപേക്ഷയിലുള്ള കാര്യങ്ങളാണ് എ.ജി വേണുഗോപാൽ പറഞ്ഞതെന്നും അദ്ദേഹത്തിന് കേസ് തെറ്റായി ബ്രീഫ് ചെയ്തുകൊടുത്തതാണെന്നും ഹരജിക്കാരുടെ അഭിഭാഷകൻ ജെ.പി. ഡാണ്ട ബോധിപ്പിക്കുകയായിരുന്നു. താങ്കളുടെ ഹരജി എ.ജി വായിച്ചില്ലെന്ന് താങ്കൾക്കെങ്ങനെ ഉൗഹിക്കാനാകുമെന്ന് ജസ്റ്റിസ് എ.എം. ഖൻവിൽകർ ചോദിച്ചപ്പോൾ എ.ജിയോട് ചോദിച്ചാൽ മതിയെന്ന് അദ്ദേഹം പ്രതികരിച്ചു. തങ്ങൾക്കത് ചോദിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉടൻ തിരിച്ചടിച്ചു. കേസിെൻറ ബ്രീഫ് വായിേച്ചാ എന്ന് എ.ജിയോട് ചോദിക്കാൻ പറയുന്നത് ഏതുതരം ഭാഷയാണെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. ഇതെെൻറ ഹരജിയിലുള്ള കാര്യങ്ങളല്ല എന്നാണ് താങ്കൾ പറയേണ്ടിയിരുന്നത്- ചീഫ് ജസ്റ്റിസ് ഒാർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story