Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമഹാരാജാസ് കോളജ്...

മഹാരാജാസ് കോളജ് പ്രിൻസിപ്പലിെൻറ നടപടി ജനാധിപത്യവിരുദ്ധം -ഫ്രറ്റേണിറ്റി

text_fields
bookmark_border
കൊച്ചി: മഹാരാജാസ് കോളജിലെ മൂന്നാം വർഷ ബിരുദവിദ്യാർഥികളുടെ യാത്രയയപ്പ് സമ്മേളനത്തിന് അനുമതി നിഷേധിച്ച പ്രിൻസിപ്പലി​െൻറ നടപടിയിൽ ഫ്രറ്റേണിറ്റി മൂവ്മ​െൻറ് ജില്ല സെക്രേട്ടറിയറ്റ് ശക്തമായി പ്രതിഷേധിച്ചു. മൂന്നാം വർഷ വിദ്യാർഥികളുടെ ഫെയർവെൽ പാർട്ടിക്ക് അനുമതി നിഷേധിച്ച മഹാരാജാസ് പ്രിൻസിപ്പലി​െൻറ നിലപാട് പ്രതിഷേധാർഹമാണെന്ന് അവർ പറഞ്ഞു. മൂന്നാം വർഷ വിദ്യാർഥിപ്രതിനിധി ഇസ്ഹാക്ക് ഇബ്രാഹീം പലവട്ടം അനുമതിക്ക് അപേക്ഷിച്ചെങ്കിലും പ്രിൻസിപ്പൽ തയാറായില്ല. കടുത്ത ഇടതുപക്ഷ അനുഭാവിയായ ഇദ്ദേഹം എസ്.എഫ്.ഐയുടെ സമ്മർദംമൂലമാണ് അനുമതി നിഷേധിച്ചത്. എസ്.എഫ്.ഐ ഏരിയ സമ്മേളനത്തിനുവരെ കാമ്പസിനകത്ത് അനുമതി നൽകിയ പ്രിൻസിപ്പൽ എസ്.എഫ്.ഐ അല്ലാത്ത ഫ്രറ്റേണിറ്റി ബാനറിൽ വിജയിച്ച മൂന്നാം വർഷ വിദ്യാർഥി പ്രതിനിധിയായതുകൊണ്ടാണ് ഇത്തരത്തിൽ തികഞ്ഞ പക്ഷപാതപരമായ നിലപാടുകൾ പിന്തുടരുന്നതെന്ന് ഫ്രറ്റേണിറ്റി മൂവ്മ​െൻറ് ജില്ല പ്രസിഡൻറ് ഷബീർ എം. ബഷീർ പറഞ്ഞു. യോഗത്തിൽ ജില്ല ജനറൽ സെക്രട്ടറി റിസ്വാൻ പെരിങ്ങാല, ജില്ല വൈസ് പ്രസിഡൻറ് മൊയ്നുദ്ദീൻ അഫ്സൽ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറിമാരായ അംജദ് എടത്തല, ഷിറിൻ സിയാദ് സെക്രേട്ടറിയറ്റ് അംഗങ്ങളായ റഉൗഫ് തോട്ടുമുഖം, ഫരീദ് കോതമംഗലം, അസ്ന കെ. അമീൻ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story