Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഒരുകിലോ കഞ്ചാവുമായി...

ഒരുകിലോ കഞ്ചാവുമായി യുവാവ്​ പിടിയിൽ

text_fields
bookmark_border
പള്ളിക്കര: കഞ്ചാവുമായി തമിഴ്നാട് സ്വദേശി പിടിയിൽ. തമിഴ്നാട് നാമക്കൽ പള്ളിപാളയം സ്വദേശി രമേശാണ് (28) പിടിയിലായത്. 1.130 കിലോ കഞ്ചാവാണ് പിടികൂടിയത്. തൃക്കാക്കര അസിസ്റ്റൻറ് കമീഷണർ പി.പി. ഷംസിന് കിട്ടിയ നിർദേശത്തെത്തുടർന്ന് അമ്പലമേട് എസ്.ഐ ജസ്റ്റി​െൻറ നേതൃത്വത്തിലാണ് പിടികൂടിയത്. കരിമുകൾ ചാക്ക് കമ്പനിക്ക് സമീപം ആളൊഴിഞ്ഞ പ്രദേശത്തുനിന്നാണ് ഇയാളെ പിടികൂടിയത്. ഐ.ജി ഓപറേഷൻ േബ്രാക്കൻസി​െൻറ ഭാഗമായി അമ്പലമേട് െപാലീസ് നടത്തിയ പരിശോധനയിൽ കഞ്ചാവുമായി രണ്ടുപേരെയും വാങ്ങാനെത്തിയ ആളെയും പിടികൂടി. അമൃതകുടീരം അരുണിനെ (26) 10 ഗ്രാം കഞ്ചാവുമായും പുത്തൻകുരിശ് സ്വദേശി ശരത്തിനെ (23) 15 ഗ്രാം കഞ്ചാവുമായുമാണ് പിടികൂടിയത്. വാങ്ങാനെത്തിയ പുത്തൻകുരിശ് സ്വദേശി അരുണിെനയും െപാലീസ് പിടികൂടിയിരുന്നു. എസ്.ഐ വിശ്വനാഥൻ, എസ്.സി.പി.ഒ ബിനോയ്, മണി, സി.പി.ഒ എൻ.ആർ. രമേശ്, പി.ആർ. ഷിയാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story