Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജാതിമരത്തിൽ കയറിയ...

ജാതിമരത്തിൽ കയറിയ രജവെമ്പാലയെ പിടികൂടി

text_fields
bookmark_border
കോതമംഗലം: തട്ടേക്കാട് പക്ഷിസങ്കേതത്തിന് സമീപം ഞായപ്പിള്ളിയിൽ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലെ ജാതി മരത്തിൽ കയറിയ രാജവെമ്പാലയെ വനം വകുപ്പ് ഉേദ്യാഗസ്ഥർ പിടികൂടി. ബുധനാഴ്ച വൈകീട്ട് വളർത്തുനായുടെ അസാധാരണമായ കുര കേട്ട് നോക്കിയ വിട്ടുകാരാണ് ജാതിമരത്തിൽ പാമ്പ് കയറുന്നത് കണ്ടത്. വീട്ടുകാർ അറിയിച്ചതനുസരിച്ച് തട്ടേക്കാട് ഡെപ്യൂട്ടി റേഞ്ച് ഓഫിസർ അജിത്ത് ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ഡി. ഷിബു, ഹാരിസ്, കോതമംഗലം റേഞ്ച് ഓഫിസ് വാച്ചറും പാമ്പ് പിടിത്ത വിദഗ്ധനുമായ ഷൈൻ എന്നിവരുടെ നേതൃത്വത്തിലാണ് പാമ്പിനെ പിടികൂടിയത്. 10 അടി ഉയരമുള്ള മരത്തിൽ ചുറ്റിവരിഞ്ഞ് കിടന്ന പാമ്പിനെ സാഹസികമായി മരത്തിൽ കയറി പിടികൂടുകയായിരുന്നു. നാല് വയസ്സ് പ്രായം വരുന്ന എട്ടടി നീളമുള്ള പാമ്പ് പെൺവർഗത്തിൽപ്പെട്ടതാണ്. പിന്നീട് വനത്തിൽ തുറന്നുവിട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story