Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2018 5:24 AM GMT Updated On
date_range 2018-03-14T10:54:00+05:30രോഗിയുടെ ആക്രമണത്തിൽ സെക്യൂരിറ്റി ജീവനക്കാരന് പരിക്ക്
text_fieldsഅമ്പലപ്പുഴ: രോഗിയുടെ ആക്രമണത്തിൽ സെക്യൂരിറ്റി ജീവനക്കാരെൻറ കണ്ണിന് ഗുരുതര പരിക്ക്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ കരുമാടി സ്വദേശി ശ്രീകുമാറിനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. വീട്ടിൽ ബഹളം വെച്ച് പ്രകോപനം ഉണ്ടാക്കിയ ചേർത്തല സ്വദേശിയായ 24കാരനെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചു. തുടർന്ന് ആശുപത്രിയിലും ഇയാൾ ആക്രമണം തുടർന്നു. ആശുപത്രി ജീവനക്കാരും ശ്രീകുമാറും ചേർന്ന് കുത്തിവെപ്പ് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ ഉയർത്തി ശ്രീകുമാറിെൻറ മുഖത്ത് ചവിട്ടി. ഇടതുകണ്ണിന് സാരമായ പരിക്കേറ്റ ശ്രീകുമാറിെൻറ കണ്ണിെൻറ കാഴ്ചശക്തി നഷ്ടപ്പെട്ടു. അരൂരിലും വള്ളങ്ങൾ തീരത്തുതന്നെ അരൂർ: മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത് എന്ന മുന്നറിയിപ്പിനെ തുടർന്ന് അഞ്ഞൂറിലധികം വള്ളങ്ങളാണ് അന്ധകാരനഴിയിലും പള്ളിത്തോട് ചാപ്പക്കടവിലുമായി കയറ്റിെവച്ചിരിക്കുന്നത്. വള്ളങ്ങൾ പുലർച്ചക്ക് മത്സ്യബന്ധനത്തിനായി പോകാൻ സാധ്യതയുള്ളതിനാൽ തീരപ്രദേശങ്ങൾ പൊലീസ് നിയന്ത്രണത്തിലാണ്. പൊലീസിെൻറ നിർദേശത്തെ തുടർന്ന് ചൊവ്വാഴ്ചയും വള്ളങ്ങൾ കടലിൽ പോയില്ല. ഏഴ് മുതൽ 30 വരെ തൊഴിലാളികൾ പണിയെടുക്കുന്ന ഒൗട്ട്ബോർഡ് വള്ളങ്ങളാണ് ഈ പ്രദേശങ്ങളിൽ കൂടുതലായി ഉള്ളത്. അറുപതോളം തൊഴിലാളികൾ പണിയെടുക്കുന്ന ഇൻബോർഡ് വള്ളങ്ങൾ മിക്കവയും കൊച്ചി കേന്ദ്രീകരിച്ചാണ് കടലിൽ പോകുന്നത്. രണ്ടുദിവസമായി ഇവയും കടലിൽ പോയിട്ടില്ലെന്ന് തൊഴിലാളികൾ പറഞ്ഞു. കടലിൽ മീനുകൾ കുറവായതിനാൽ ഏതാനും മാസങ്ങളായി തീരദേശം വറുതിയിലാണ്. കടലിൽ പോകാൻ കഴിയാത്ത ദിവസങ്ങളിൽ വള്ളത്തിൽ പണിയെടുക്കുന്ന തൊഴിലാളികൾക്കും മറ്റും അടിയന്തരസഹായം നൽകണമെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച നിവേദനം സർക്കാറിന് നൽകിയിട്ടുണ്ടെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ജാക്സൺ പൊള്ളയിൽ, ജില്ല സെക്രട്ടറി ആൻറണി കുരിശിങ്കൽ എന്നിവർ പറഞ്ഞു. ധർണ നടത്തി അരൂർ: എഴുപുന്ന ഗ്രാമപഞ്ചായത്ത് 16ാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച ദലിത് യുവതി ഹൈമവതിയെ വീട്ടിൽ കയറി ആക്രമിച്ച കേസിലെ ഒന്നാം പ്രതി ആർ. ജീവനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ദലിത് കോൺഗ്രസ് ജില്ല കമ്മിറ്റി എരമല്ലൂരിൽ ധർണ നടത്തി. ഉപെതരഞ്ഞെടുപ്പിൽ വിജയിച്ച ആർ. ജീവൻ, സി.പി.എം എഴുപുന്ന ലോക്കൽ സെക്രട്ടറിയാണ്. കെ.പി.സി.സി സെക്രട്ടറി എം.കെ. അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. ദലിത് കോൺഗ്രസ് ജില്ല പ്രസിഡൻറ് രവിപുരത്ത് രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് ദിലീപ് കണ്ണാടൻ, കെ. ഉമേശൻ, സി.കെ. രാജേന്ദ്രൻ, കെ. രാജീവൻ, ദലിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ബിനു രാഘവൻ, കറ്റാനം മനോഹരൻ, ബൈജു മാവേലിക്കര, സംസ്ഥാന വൈസ് പ്രസിഡൻറ് പി. ശിവപ്രിയൻ, സി.ആർ. തമ്പി, വി. ശശി, പി.ആർ. വിശ്വംഭരൻ, എം.എൻ. സദാനന്ദൻ, എം.കെ. രാജപ്പൻ എന്നിവർ സംസാരിച്ചു.
Next Story