Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2018 4:59 AM GMT Updated On
date_range 2018-03-13T10:29:55+05:30മോഹിനിയാട്ടത്തിൽ താടകയുടെ വേഷം ശ്രദ്ധേയമായി
text_fieldsകൊച്ചി: ലാസ്യപ്രധാനവും ശൃംഗാരഭാവങ്ങളും നിറഞ്ഞ മോഹിനിയാട്ട വേദിയിൽ താടകയുടെ ജീവിതമാടിയ മത്സരാർഥിക്ക് കാണികളുടെ കൈയടി. തൊടുപുഴ ന്യൂമാൻ കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനി ഗൗതമി എ. നായരാണ് വയലാറിെൻറ കവിഭാവനയിലെ ദ്രാവിഡരാജകുമാരിയെ അരങ്ങിലെത്തിച്ചത്. ഏതൊരുപെണ്ണിെനയും പോലെ മോഹങ്ങൾ മനസ്സിലൊതുക്കി നടന്ന സുന്ദരി, ശ്രീരാമെൻറ ആദ്യ പ്രണയിനി, ആര്യാധിനിവേശത്തിെൻറ ആദ്യ രക്തസാക്ഷി... താടകയുടെ ജീവിതത്തിെൻറ ഭാവങ്ങളത്രയും ആവാഹിച്ചായിരുന്നു ഗൗതമിയുടെ ചുവടുകൾ. മത്സരവേദിയിൽ മറ്റാരും കൊണ്ടുവരാത്ത പ്രമേയം നന്നായി അവതരിപ്പിച്ചതിലുള്ള ആത്മവിശ്വാസവുമായാണ് ഗൗതമി അരങ്ങ് വിട്ടത്. നർത്തകി അമല ചിന്നപ്പനാണ് നൃത്തം പരിശീലിപ്പിച്ചത്. മൂന്നാം ക്ലാസ് മുതൽ മോഹിനിയാട്ടം ശാസ്ത്രീയമായി അഭ്യസിക്കുന്ന ഗൗതമി നിരവധി മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞവർഷം മോഹിനിയാട്ടത്തിൽ എ ഗ്രേഡ് നേടി. ഇക്കുറി കേരളനടനത്തിൽ മൂന്നാം സ്ഥാനം നേടി. മടക്കത്താനം അനിൽകുമാർ, പുഷ്പ ദമ്പതികളുടെ മകളാണ്. സഹോദരി ലക്ഷ്മി.
Next Story