Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2018 5:14 AM GMT Updated On
date_range 2018-03-10T10:44:59+05:30നഗരത്തിലെ തീപിടിത്തം: മൂവാറ്റുപുഴ ഫയര്‍ഫോഴ്‌സിന് അഭിനന്ദനപ്രവാഹം
text_fieldsമൂവാറ്റുപുഴ: ഒരേസമയം രണ്ടിടത്ത് തീപിടിത്തമുണ്ടാെയങ്കിലും നഗരമധ്യത്തിലെ തീപിടിത്തം മറ്റ് സ്ഥലങ്ങളിലേക്ക് പടരാതെ അണച്ച മൂവാറ്റുപുഴ ഫയര്‍ഫോഴ്‌സിന് അഭിനന്ദനപ്രവാഹം. നഗരമധ്യത്തിലെ തീപിടിത്തം അറിയിപ്പ് ലഭിച്ച ഉടൻ അണച്ചതാണ് വ്യാപ്തി കുറക്കാനായത്. വക്കീല്‍ ഓഫിസും ഫ്രിഡ്ജ് റിപ്പയറിങ് കടയും പൂർണമായും കത്തിനശിച്ചെങ്കിലും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് തീപടർന്നില്ല. ഫയര്‍ ഓഫിസര്‍ ജോണ്‍ ജി. പ്ലാക്കലിെൻറ നേതൃത്വത്തില്‍ നാല്‍പതോളം ഉദ്യോഗസ്ഥരാണ് പെങ്കടുത്തത്. മൂവാറ്റുപുഴ, കോതമംഗലം സ്റ്റേഷനുകളിലെ നാല് യൂനിറ്റ് വാഹനങ്ങളില്‍ വെള്ളമെത്തിച്ചാണ് തീയണച്ചത്. റിപ്പയറിങ് കടയില്‍ നൂറിലേറെ ഫ്രിഡ്ജ് ഉണ്ടായിരുന്നു. സ്റ്റേഷനിലെ ഒരു യൂനിറ്റ് വാഹനം ഇതേസമയം വാളകം കുന്നയ്ക്കാലില്‍ എല്‍ദോസ് പാലപ്പുറം പൈനാപ്പിള്‍ തോട്ടത്തിലുണ്ടായ തീയണക്കാൻ പോയിരുന്നു.
Next Story