Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2018 5:00 AM GMT Updated On
date_range 2018-03-10T10:30:00+05:30കൃഷി, മാലിന്യ സംസ്കരണം; സ്വയംപര്യാപ്തമായി കുട്ടികളുടെ ഗ്രാമം
text_fieldsആലുവ: ജൈവകൃഷിയിലും മാലിന്യ സംസ്കരണത്തിലും സ്വയംപര്യാപ്തത നേടി കുട്ടികളുടെ ഗ്രാമം. എടത്തല എസ്.ഒ.എസ് കുട്ടികളുടെ ഗ്രാമത്തിലാണ് ജൈവ കൃഷിരീതി ഉപയോഗിച്ച് പച്ചക്കറി വിളയിക്കുന്നത്. ഇത്തരത്തിൽ നടത്തിയ ശീതകാല ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് കഴിഞ്ഞ ദിവസം നടന്നു. എടത്തല പഞ്ചായത്ത് പ്രസിഡൻറ് സാജിത അബ്ബാസാണ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തത്. എസ്.ഒ.എസ് ഗ്രാമത്തിലെ ഹരിത ക്ലബ്ബിെൻറ നേതൃത്വത്തിലാണ് കൃഷി നടത്തുന്നത്. 500 ഗ്രോബാഗുകളിൽ 'കുഞ്ഞുകര്‍ഷകര്‍' വിവിധതരം പച്ചക്കറികള്‍ കൃഷി ചെയ്യുന്നുണ്ട്. ഇതുവരെ 250 കിലോയോളം പച്ചക്കറി വിളവെടുത്തിട്ടുണ്ട്. പച്ചക്കറികള്‍ ഗ്രാമത്തിലെ 15 വീടുകളില്‍ തന്നെയാണ് ഉപയോഗിക്കുന്നത്. ഓരോ വീടുകളിലും അടുക്കളത്തോട്ടം ഉണ്ടാക്കിയിട്ടുണ്ട്. വിഷുസദ്യക്കായുള്ള പച്ചക്കറിയുടെ തൈ നടീല്‍ ഗ്രാമത്തിലെ മുതിര്‍ന്ന അമ്മയായ വിമല ഉദ്ഘാടനം ചെയ്തു. എടത്തല കൃഷി ഓഫിസര്‍ ലത ക്ലാസെടുത്തു. മാലിന്യ സംസ്കരണത്തിന് ബയോഗ്യാസ് പ്ലാൻറുകൾ വ്യാപകമാക്കുകയാണ്. പത്ത് വീടുകളില്‍ ബയോഗ്യാസ് പ്ലാൻറുകള്‍ സ്‌ഥാപിച്ചിട്ടുണ്ട്. അതില്‍നിന്നുള്ള സ്ലറിയും കൃഷിക്ക് വളമായി ഉപയോഗിക്കുന്നു. ഗ്രാമത്തില്‍ പ്ലാസ്‌റ്റിക് മാലിന്യങ്ങളോ, മറ്റ് മാലിന്യങ്ങളോ കത്തിക്കുന്നില്ല. 15 വീടുകളില്‍ നിന്നുള്ള പ്ലാസ്‌റ്റിക് മാലിന്യങ്ങളെല്ലാം ശേഖരിച്ച് ഏജന്‍സിക്ക് കൊടുക്കുകയാണ്. പടിപടിയായി ഗ്രാമത്തിനെ സമ്പൂര്‍ണ ഹരിത സൗഹൃദ ഗ്രാമമാക്കി മാറ്റുക എന്നതാണ് ലക്ഷ്യമെന്ന് വില്ലേജ് ഡയറക്ടര്‍ ശ്രീകുമാര്‍ പറഞ്ഞു. ഹരിത ക്ലബ് പ്രസിഡൻറ് എസ്.സ്‌നേഹ, എസ്.സംഗീത, അഖില, ഗോപിക, മരിയ തോമസ്, യു.ജീന എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
Next Story