Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2018 5:11 AM GMT Updated On
date_range 2018-03-07T10:41:59+05:30ജനസേവ ശിശുഭവനിലെ 18 കുട്ടികൾ എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്നു
text_fieldsആലുവ: ഭിക്ഷാടന മാഫിയയിൽനിന്ന് രക്ഷപ്പെട്ടവരടക്കം . 2005ൽ ഏറ്റുമാനൂർ, 2007ൽ കോതമംഗലം എന്നിവിടങ്ങളിൽ നാടോടിസംഘത്തിൽനിന്ന് രക്ഷപ്പെടുത്തി സംരക്ഷിച്ചുവന്ന നാല് കുട്ടികളടക്കമുള്ളവരാണ് ഇത്തവണ പരീക്ഷയെഴുതുന്നത്. ജനസേവ ഗേൾസ് ഹോമിൽനിന്ന് സരിത, ലക്ഷ്മി നാരായണൻ, മുത്തുമാരി, രാധിക, രാജേശ്വരി, ആർ. ലക്ഷ്മി, രാജിമോൾ, ഗീത, ഉമ്മച്ചി എന്നിവരും ജനസേവ ബോയ്സ് ഹോമിൽനിന്ന് സായ് ബാബു, മനോജ്, അജിത്ത് പക്രുണ്ണി, കെ. അജിത്ത് കുമാർ, സൂര്യമുത്തു, ഗുണശേഖരൻ, സുജിത്ത്, ലക്ഷ്മണൻ, മണികണ്ഠൻ എന്നിവരുമാണ് പരീക്ഷയെഴുതുന്നത്. ജനസേവയുടെ നേതൃത്വത്തിൽ പച്ചാളം എൽ.എം.സി.സി, കൂനമ്മാവ് സെൻറ് ഫിലോമിനാസ് ഹയർ സെക്കൻഡറി സ്കൂൾ, നെടുമ്പാശ്ശേരി എം.എ.എച്ച്.എസ് എന്നിവിടങ്ങളിലാണ് ഇവരുടെ പഠനം. പഠനത്തോടൊപ്പം കായികരംഗത്തും കഴിവുതെളിയിച്ചവരാണ് ഇവരിൽ പലരും.
Next Story