Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2018 5:08 AM GMT Updated On
date_range 7 March 2018 5:08 AM GMTസ്കൂൾ എംപ്ലോയീസ് യൂനിയൻ നിരാഹാരസമരം ആരംഭിക്കും
text_fieldsbookmark_border
കൊച്ചി: കേരള അൺ എയിഡഡ് സ്കൂൾ എംപ്ലോയീസ് യൂനിയെൻറ നേതൃത്വത്തിൽ തൃപ്പൂണിത്തുറ ശ്രീനാരായണ വിദ്യാപീഠം പബ്ലിക് സ്കൂളിലെ ജീവനക്കാർ നടത്തിവരുന്ന സമരം ശക്തമാക്കുന്നു. സമരത്തിെൻറ 16ാം ദിവസമായ ബുധനാഴ്ച മുതൽ സംസ്ഥാന പ്രസിഡൻറ് സുധീർ ജി. കൊല്ലറ കലക്ടറേറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എയിഡഡ് സ്കൂളുകളിലേതുപോലെ സർക്കാർ ശമ്പളം വാഗ്ദാനം ചെയ്തും ലക്ഷങ്ങൾ സംഭാവന വാങ്ങിയുമാണ് മാനേജ്മെൻറ് അധ്യാപകരെ നിയമിച്ചത്. എന്നാൽ, വർഷങ്ങൾ കഴിഞ്ഞിട്ടും തുച്ഛ ശമ്പളമാണ് ലഭിക്കുന്നത്. ഇൗ സാഹചര്യത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അധ്യാപകർ മാനേജ്മെൻറിന് അവകാശ പത്രിക സമർപ്പിച്ചിരുന്നു. ഒമ്പത് തവണ ഡി.എൽ.ഒ ഒാഫിസിലും മൂന്നുതവണ സ്കൂൾ ഒാഫിസിലും ചർച്ച നടത്തിയെങ്കിലും മാനേജ്മെൻറിെൻറ ഭാഗത്തുനിന്ന് നിഷേധാത്മക നിലപാടാണ് ഉണ്ടായത്. ഇൗ സാഹചര്യത്തിലാണ് സമരം തുടങ്ങിയതെന്ന് അധ്യാപകർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ യൂനിയൻ ജില്ല പ്രസിഡൻറ് പി.ടി. ദിലീപ്കുമാർ, ജോയൻറ് സെക്രട്ടറി രോഹിത് മോഹൻ, യൂനിറ്റ് പ്രസിഡൻറ് എം.ഡി. ദിവിൻദാസ്, സെക്രട്ടറി ലിജി ജോസഫ്, വൈസ് പ്രസിഡൻറ് ബീന വിജയൻ എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story