Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2018 5:02 AM GMT Updated On
date_range 2018-03-07T10:32:59+05:30ധർണ നടത്തി
text_fieldsമട്ടാഞ്ചേരി: ഫോർട്ട്കൊച്ചി- -വൈപ്പിൻ റോ-റോ -ജങ്കാർ സർവിസ് ഉടൻ ആരംഭിക്കുക, ജെട്ടിയുടെ പണി പൂർത്തീകരിക്കുക, സ്വകാര്യവത്കരണ നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.സി.പി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കമാലക്കടവിൽ . ബ്ലോക്ക് പ്രസിഡൻറ് പി.എ. ഖാലിദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ഡി. ഷക്കീൽ സേട്ട് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് ടി.പി. അബ്ദുൽ അസീസ്, സംസ്ഥാന സെക്രട്ടറി പി.ജെ. കുഞ്ഞുമോൻ, പി.എ. ബോസ്, സുറുമി ഷക്കീൽ, എം.ഇ. നസീർ സേട്ട്, കെ.കെ. ഷംസു എന്നിവർ സംസാരിച്ചു. കാപ്ഷൻ es4 jank റോ--റോ ജങ്കാർ സർവിസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ധർണ എൻ.സി.പി ബ്ലോക്ക് പ്രസിഡൻറ് പി.എ. ഖാലിദ് ഉദ്ഘാടനം ചെയ്യുന്നു പ്രതിഷേധ പ്രകടനം നടത്തി മരട്: മട്ടാഞ്ചേരി പഴയന്നൂർ ക്ഷേത്രം ദേവസ്വം ഓഫിസർ സുരേഷ് ബാബുവിനെ ജാതീയമായി അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് കെ.പി.എം.എസ് മരട് സൗത്ത് ശാഖയുടെ നേതൃത്വത്തിൽ കുണ്ടന്നൂർ ജങ്ഷനിൽനിന്ന് കൊട്ടാരം ജങ്ഷനിലേക്ക് പ്രകടനം നടത്തി. യൂനിയൻ പ്രസിഡൻറ് കെ.വി. പ്രകാശൻ ഉദ്ഘാടനം ചെയ്തു. കുറ്റക്കാർക്കെതിരെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസ് എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ടി.കെ. തിലകൻ അധ്യക്ഷത വഹിച്ചു. അസിസ്റ്റൻറ് സെക്രട്ടറി ഐ.പി. അച്യുതൻ, പഞ്ചമി കോഒാഡിനേഷൻ കമ്മിറ്റി ചെയർമാൻ എം.കെ. രാജേഷ്, സി.സി. ഭാസ്കരൻ, ടി.രവീന്ദ്രൻ എന്നിവർ സംസാരിച്ചു. കെ.എ. സുജീഷ് സ്വാഗതവും രാജേഷ് ബാബു നന്ദിയും പറഞ്ഞു. കാപ്ഷൻ es5 Prathishedam പഴയന്നൂർ ദേവസ്വം ഓഫിസർ സുരേഷ് ബാബുവിനെ അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് കെ.പി.എം.എസ് നേതൃത്വത്തിൽ നടത്തിയ പ്രകടനം
Next Story