Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 March 2018 5:41 AM GMT Updated On
date_range 2018-03-04T11:11:59+05:30കല്ലട ജലസേചന പദ്ധതി ഓഫിസ് കെട്ടിടം ജീർണാവസ്ഥയിൽ
text_fieldsചാരുംമൂട്: ചാരുംമൂട്ടിലെ കല്ലട ജലസേചന പദ്ധതിയുടെ ഓഫിസ് കെട്ടിടം അറ്റകുറ്റപ്പണി നടത്താതെ നശിക്കുന്നു. കനാൽ നിർമാണ ജോലികളുടെ ഭാഗമായാണ് പതിറ്റാണ്ടുകൾക്ക് മുമ്പ് ഓഫിസ് തുടങ്ങിയത്. നാല് പ്രധാന കെട്ടിടങ്ങളും ക്വാർട്ടേഴ്സുകളും ഇരുനൂറോളം ജീവനക്കാരുമാണ് അന്ന് ഉണ്ടായിരുന്നത്. കനാലുകൾ കമീഷൻ ചെയ്ത് തുടങ്ങിയതോടെ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചു. ഇപ്പോൾ അസി. എൻജിനീയറും മൂന്ന് ഓവർസിയർമാരുമടക്കം ഏഴ് ജീവനക്കാരാണുള്ളത്. ഇവർക്കായി പ്രധാന കെട്ടിടത്തിൽ ഒറ്റമുറി ഓഫിസാണ് പ്രവർത്തിക്കുന്നത്. ഇതേ കെട്ടിടത്തിെൻറ ബാക്കി മുഴുവൻ സൗകര്യങ്ങളും കുട്ടനാട് െഡവലപ്മെൻറ് ഡിവിഷൻ ഓഫിസിന് വിട്ടുനൽകി. ഒഴിവുണ്ടായിരുന്ന രണ്ട് കെട്ടിടങ്ങൾ 15 വർഷം മുമ്പ് കെ.എസ്.ഇ.ബിക്കും കൃഷി അസി. ഡയറക്ടർ ഓഫിസിനും വിട്ടുനൽകി. അടുത്തിടെ രണ്ട് ഓഫിസുകൾക്കും സ്വന്തമായി കെട്ടിടമായതോടെ ഈ കെട്ടിടങ്ങളും ഒഴിഞ്ഞിരിക്കുകയാണ്. ഇപ്പോൾ തിരിഞ്ഞുനോക്കാനില്ലാതെ കെട്ടിടങ്ങൾ നാശത്തിെൻറ വക്കിലാണ്. കൂടാതെ കാടുകയറി ഇഴജന്തുക്കളുടെ ആവാസകേന്ദ്രമായി മാറി. കെട്ടിടത്തിെൻറ സ്ഥലസൗകര്യം പ്രയോജനപ്പെടുത്തി അഗ്നിശമന യൂനിറ്റും ചാരുംമൂട് സി.ഐ ഓഫിസും ആരംഭിക്കാൻ യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് തീരുമാനമായെങ്കിലും നടന്നില്ല. ഇതിനായി കെ.ഐ.പിയുടെ കെട്ടിടങ്ങൾ അറ്റകുറ്റപ്പണി നടത്തി ഉപയോഗപ്പെടുത്തണമെന്ന ആവശ്യം ശക്തമാവുകയാണ്. വാതിൽപടി വിതരണത്തിൽ അപാകത: മാവേലിക്കര ഗോഡൗൺ ഉപരോധം നാളെ ചെങ്ങന്നൂർ: റേഷൻ രംഗത്ത് വാതിൽപടി വിതരണത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച രാവിലെ 10.30ന് മാവേലിക്കര സിവിൽ സപ്ലൈസ് ഗോഡൗൺ ഉപരോധിക്കുമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ മാവേലിക്കര താലൂക്ക് കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വാതിൽപടി വിതരണത്തിലൂടെ ഒരു ക്വിൻറലിൽ ശരാശരി എട്ട് കിലോഗ്രാം വരെ ഭക്ഷ്യധാന്യങ്ങളുടെ കുറവുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇ.പി.എസ് മെഷീൻ സ്ഥാപിച്ച് ഭക്ഷ്യധാന്യം വിതരണം ചെയ്യുക, റീട്ടെയിൽ വ്യാപാരികൾക്കും സെയിൽസ്മാനും ജീവനോപാധി വേതനം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അധികാരികൾക്ക് സംഘടന നേതാക്കൾ നിവേദനം നൽകിയിട്ടും നടപടി സ്വീകരിക്കാൻ തയാറായില്ല. ഇതിൽ പ്രതിഷേധിച്ചാണ് സമരത്തിലേക്ക് നീങ്ങിയതെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡൻറ് മോഹൻ ഭരണിക്കാവ്, സെക്രട്ടറിമാരായ ഉണ്ണികൃഷ്ണൻ, ശശിധരൻ നായർ, താലൂക്ക് പ്രസിഡൻറ് മുരളി വൃന്ദാവനം, ജനറൽ സെക്രട്ടറി കെ. മോഹന പ്രസാദ് എന്നിവർ പങ്കെടുത്തു.
Next Story