Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 March 2018 5:35 AM GMT Updated On
date_range 2018-03-04T11:05:59+05:30ജില്ലയിലെ 40 ശതമാനം വയോജനങ്ങളും നയിക്കുന്നത് ഏകാന്തവാസം ^ജില്ല പൊലീസ് മേധാവി
text_fieldsജില്ലയിലെ 40 ശതമാനം വയോജനങ്ങളും നയിക്കുന്നത് ഏകാന്തവാസം -ജില്ല പൊലീസ് മേധാവി ആലപ്പുഴ: മുതിർന്ന പൗരന്മാരുടെ സുരക്ഷയും സംരക്ഷണവും മുൻനിർത്തി പൊലീസ് ആവിഷ്കരിച്ച വയോജന ക്ഷേമസംരക്ഷണ സമിതി ജില്ലതല കാമ്പയിൻ ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലയിൽ വയോജനങ്ങളിൽ 40 ശതമാനം പേരും ഏകാന്തവാസമാണ് നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇവരുടെ സുരക്ഷക്കും സംരക്ഷണത്തിനും പൊലീസ് പ്രഥമ പരിഗണനയാണ് നൽകുന്നത്. അതിനായി ഇത്തരം പ്രദേശങ്ങളിൽ പൊലീസിെൻറ നിരീക്ഷണം ശക്തമാക്കും. വയോജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുകയും പ്രശ്നങ്ങൾ മനസ്സിലാക്കി അവർ നൽകുന്ന വിവരങ്ങളും നിർദേശങ്ങളും സ്വീകരിച്ച് ജനങ്ങളുമായി കൈകോർത്ത് നല്ല സമൂഹത്തെ കെട്ടിപ്പെടുക്കുക എന്നതാണ് കാമ്പയിെൻറ ഉദ്ദേശ്യം. വയോജന ക്ഷേമസംരക്ഷണ സമിതി അംഗം പുരുഷോത്തമക്കുറുപ്പ് അധ്യക്ഷത വഹിച്ചു. ഡിവൈ.എസ്.പി പി.വി. ബേബി പങ്കെടുത്തു. 'ആയിരങ്ങൾ അനുഭവിച്ച ത്യാഗങ്ങളാണ് മലങ്കര സഭയുടെ ശക്തി' പരുമല: ആയിരങ്ങൾ അനുഭവിച്ച ത്യാഗങ്ങളാണ് മലങ്കര സഭയുടെ ശക്തിയെന്ന് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ പറഞ്ഞു. ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ അവാർഡ് ചേലക്കര സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരി ഫാ. കെ.പി. ഐസക്കിന് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. മലങ്കരസഭ സ്വതന്ത്രമാണ്. അടിമത്വത്തിലേക്കുള്ള മടക്കം അംഗീകരിക്കാനാവിെല്ലന്നും ബാവ പറഞ്ഞു. സഭ മാനേജിങ് കമ്മിറ്റി അംഗം എ.കെ. ജോസഫ് അധ്യക്ഷത വഹിച്ചു. ഫാ. എം.സി. കുര്യാക്കോസ്, അലക്സ് എം. കുര്യാക്കോസ്, ജിജു പി. വർഗീസ്, അജു എബ്രഹാം മാത്യു, സജി കെ. ഇട്ടൻ, പി.എം. വർഗീസ്, അബി എബ്രഹാം കോശി, ഷാജു വി. ചെറിയാൻ, ലിജോ പാത്തിക്കൽ, എം.പി. ജോൺ, ഉമ്മൻ ജോൺ, ഷാലു ജോൺ ജൂബി പീടിയേക്കൽ, ജോൺസൺ കുര്യൻ, ജോസ് ജെ. ജോർജ്, ജിൻസൺ മാത്യു, ജോജി പി. തോമസ് എന്നിവർ സംസാരിച്ചു. സർട്ടിഫിക്കറ്റ് വിതരണം ആലപ്പുഴ: പുറക്കാട് ഗവ. ഐ.ടി.ഐയിൽ 2011 മുതൽ 2016 അഡ്മിഷൻ വരെയുള്ള കാലയളവിൽ അഖിലേന്ത്യ പരീക്ഷയിൽ പങ്കെടുത്ത് വിജയിച്ചവരും ഇതുവരെയും എൻ.ടി.സി കൈപ്പറ്റിയിട്ടില്ലാത്തവരുമായ െട്രയിനികൾ അനുബന്ധരേഖകൾ സഹിതം എത്തി സർട്ടിഫിക്കറ്റ് കൈപ്പറ്റണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0477-2298118.
Next Story