Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആലുവ...

ആലുവ കേന്ദ്രീകരിച്ചുള്ള ബാല ഭിക്ഷാടനം അവസാനിപ്പിക്കണം -– എസ്.എഫ്.ഐ

text_fields
bookmark_border
ബാല ഭിക്ഷാടനം അവസാനിപ്പിക്കണം -എസ്.എഫ്.ഐ ആലുവ: ആലുവ കേന്ദ്രീകരിച്ചുള്ള ബാല ഭിക്ഷാടനം അവസാനിപ്പിക്കണമെന്ന് എസ്.എഫ്.ഐ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കുട്ടികൾക്ക് പഠിക്കാനുള്ള അവകാശം സംരക്ഷിക്കണം. അവരെ ചൂഷണം ചെയ്യുന്നതിൽനിന്ന് ഭിക്ഷാടന മാഫിയയെ തടയണം. പൊതുസമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് എം.എസ്. അജിത് അധ്യക്ഷത വഹിച്ചു. സംസ്‌ഥാന കമ്മിറ്റി അംഗം സാജിത സദാശിവൻ, ഏരിയ സെക്രട്ടറി ഹരി പ്രസാദ്, അജ്മൽ അബൂബക്കർ, പി.എസ്. അമൃത എന്നിവർ സംസാരിച്ചു. നേത്ര പരിശോധന ആലുവ: പൊയ്ക്കാട്ടുശ്ശേരി പെരുമ്പിള്ളി ചാരിറ്റബിൾ ട്രസ്‌റ്റും പാലക്കാട് അഹല്യ ഐ കെയർ ആശുപത്രിയുടെയും ചേർന്ന് നടത്തിയ നേത്ര പരിശോധന, തിമിര ശസ്ത്രക്രിയ ക്യാമ്പ് നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം സി.പി. ഷാജി ഉദ്ഘാടനം ചെയ്തു. ട്രസ്‌റ്റ് പ്രസിഡൻറ് കെ.വി. ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. ഡോ. യശ്വന്ത് സിൻഹ, പബ്ലിക് റിലേഷൻസ് മേധാവി അശോക്, പെരുമ്പിള്ളി ട്രസ്‌റ്റ് സെക്രട്ടറി എസ്. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഇരുനൂറോളം പേർ പരിശോധന നടത്തി. ഏഴ് രോഗികൾക്ക് സൗജന്യ തിമിര ശസ്ത്രക്രിയ നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story