Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightടിംബര്‍ മര്‍ച്ചൻറ്സ്...

ടിംബര്‍ മര്‍ച്ചൻറ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം

text_fields
bookmark_border
മൂവാറ്റുപുഴ: ടിംബര്‍ മര്‍ച്ചൻറ്സ് അസോസിയേഷന്‍ മൂന്നാമത് സംസ്ഥാന സമ്മേളനം ആറ്, ഏഴ് തീയതികളിൽ തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ നടക്കുമെന്ന് സംസ്ഥാന പ്രസിഡൻറ് അസീസ് പാണ്ട്യാരപ്പിള്ളി പറഞ്ഞു. ആറിന് രാവിലെ പ്രതിനിധി സമ്മേളനം നടക്കും. ഏഴിന് വൈകീട്ട് നാലിന് മ്യൂസിയം ജങ്ഷനില്‍നിന്ന് ആരംഭിക്കുന്ന പ്രകടനം വി.ജെ.ടി ഹാളില്‍ സമാപിക്കും. തുടര്‍ന്ന് പൊതുസമ്മേളനം വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. അസോസിയേഷന്‍ പ്രസിഡൻറ് അസീസ് പാണ്ട്യാരപ്പിള്ളി അധ്യക്ഷത വഹിക്കും. വനം മന്ത്രി കെ. രാജു മുഖ്യപ്രഭാഷണം നടത്തും. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജയ്‌മോന്‍ പുളിന്താനം സ്വാഗതം പറയും. മുതിര്‍ന്ന വ്യാപാരികളെ ശശി തരൂര്‍ എം.പി ആദരിക്കും. വി.എസ്. ശിവകുമാര്‍ എം.എല്‍.എ ധനസഹായ വിതരണം നടത്തും.
Show Full Article
TAGS:LOCAL NEWS 
Next Story