Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Jan 2018 4:59 AM GMT Updated On
date_range 31 Jan 2018 4:59 AM GMTADD FILE ആലുവയിലെ ഗതാഗത പരിഷ്കാരം വിലയിരുത്താൻ കലക്ടറെത്തി
text_fieldsbookmark_border
കാക്കനാട്: ആലുവ നഗരത്തിൽ നടപ്പാക്കിയ പുതിയ ഗതാഗത പരിഷ്കാരങ്ങൾ വിലയിരുത്താൻ ജില്ല കലക്ടർ മുഹമ്മദ് വൈ. സഫീറുല്ല സന്ദർശനം നടത്തി. ആലുവ നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് ഫെബ്രുവരി മൂന്നിന് ഉച്ചക്ക് പ്രത്യേക യോഗം വിളിക്കുമെന്ന് കലക്ടർ അറിയിച്ചു. ആലുവ ട്രാഫിക് പരിഷ്കാരവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞ ദിവസം ചേർന്നിരുന്നു. മോട്ടോർ വാഹന വകുപ്പ് ജീവനക്കാരും പൊലീസും കലക്ടർക്കൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story