Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദേശീയ യുവജന ദിനത്തിൽ...

ദേശീയ യുവജന ദിനത്തിൽ യൂത്ത് ഡയലോഗ്

text_fields
bookmark_border
കൊച്ചി: ദേശീയ യുവജനദിന ആഘോഷങ്ങളുടെ ഭാഗമായി എളമക്കര വിവേകാനന്ദ പഠനകേന്ദ്രത്തി​െൻറ ആഭിമുഖ്യത്തിൽ നടത്തുന്ന യുവജന സെമിനാർ 'യൂത്ത് ഡയലോഗ്' വ്യാഴാഴ്ച വൈകീട്ട് ആറിന് എളമക്കര വിവേകാനന്ദ ശിൽപത്തിന് സമീപം നടക്കും. ഹൈബി ഈഡൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കെ.പി.എം.എസ് സംസ്ഥാന ജന. സെക്രട്ടറി തുറവൂർ സുരേഷ് മുഖ്യപ്രഭാഷണം നടത്തും. പരിപാടിയുടെ ഭാഗമായി സ്മിത പിള്ളയുടെ നേതൃത്വത്തിൽ കുട്ടികളുടെ യോഗപ്രദർശനവും രാവിലെ എട്ടിന് പുഷ്പാർച്ചനയും നടക്കും. ദുരന്തനിവാരണത്തിന് ബോധവത്കരണവുമായി എ.ഐ.പി.സി കൊച്ചി: ദുരന്തങ്ങൾ നേരിടാൻ ബോധവത്കരണ പരിപാടികളുമായി ഒാൾ ഇന്ത്യ പ്രഫഷനൽസ് കോൺഗ്രസ് (എ.ഐ.പി.സി). മുൻ യു.എൻ ഉദ്യോഗസ്ഥൻ എം.പി. ജോസഫ് ചെയർമാനായി രൂപവത്കരിച്ച എ.ഐ.പി.സി ഡിസാസ്റ്റർ മാനേജ്മ​െൻറ് കമ്മിറ്റിയാണ് ബോധവത്കരണ പരിപാടികൾക്ക് തുടക്കമിട്ടത്. ആദ്യഘട്ടമായി നഗരത്തിലെ അപ്പാർട്മ​െൻറിലും ഫ്ലാറ്റിലും താമസിക്കുന്നവർക്ക് ബോധവത്കരണം സംഘടിപ്പിക്കും. ഇതിനായി വിദഗ്ധർ അടങ്ങുന്ന സമിതി പഠനം നടത്തും. ഇത് പൂർത്തിയായാലുടൻ താമസക്കാർ, ഉടമകൾ, അസോസിയേഷനുകൾ, നിർമാതാക്കൾ എന്നിവരിൽ ബോധവത്കരണം നടത്തും. ഗ്യാസ് ലീക്ക്, ലിഫ്റ്റ് പ്രവർത്തനരഹിതമാകൽ, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, ഭൂമികുലുക്കം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ജനങ്ങളെ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യകതമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story