Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2018 5:50 AM GMT Updated On
date_range 2018-01-10T11:20:59+05:30പാഴൂരിൽ കുടിവെള്ളക്ഷാമം; നാട്ടുകാർ ജല അതോറിറ്റി ഒാഫിസ് സ്തംഭിപ്പിച്ചു
text_fieldsപിറവം: നഗരസഭയുടെ പടിഞ്ഞാറുഭാഗമായ പാഴൂർ മേഖലയിൽ ദിവസങ്ങളായി പൈപ്പിൽ വെള്ളമെത്താത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ വാട്ടർ അതോറിറ്റി ഒാഫിസിെൻറ പ്രവർത്തനം സ്തംഭിപ്പിച്ചു. പാഴൂർ സ്കൂൾ പരിസരം, കടമ്മനാട്ടുപടി, പുതിയകുന്നേൽതാഴം, കുര്യാനിപ്പടി, മുല്ലൂർപ്പറ എന്നിവിടങ്ങളിലാണ് വെള്ളം ലഭിക്കാത്തത്. വീട്ടമ്മമാരടക്കം അസി. എക്സിക്യൂട്ടിവ് എൻജിനീയറുടെ ഒാഫിസിലേക്ക് എത്തുകയായിരുന്നു. മേശപ്പുറത്ത് കുടം കമിഴ്ത്തിയാണ് നാട്ടുകാർ സമരം നടത്തിയത്. വേനലായതോടെ കിണറുകളെല്ലാം വറ്റിത്തുടങ്ങിയെങ്കിലും പത്തുദിവസമായി ലൈനിൽ വെള്ളമില്ലാതായതോടെ നാട്ടുകാർ സമരത്തിനിറങ്ങുകയായിരുന്നു. ഒാഫിസിന് മുന്നിൽ നടത്തിയ ധർണ കൗൺസിലർ ഉണ്ണി വല്ലയിൽ ഉദ്ഘാടനം ചെയ്തു. പിറവം പുഴയിൽനിന്ന് ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളുടെ വിവിധ ഭാഗങ്ങളിലേക്കുള്ള കുടിവെള്ള പദ്ധതികൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും നഗരസഭയുടെ ഉയർന്ന മേഖലകളിൽ വെള്ളമില്ലാത്തത് അനാസ്ഥമൂലമാണെന്ന് കൗൺസിലർ ഉണ്ണി വല്ലയിൽ പറഞ്ഞു. പ്രതിഷേധക്കാർ ഒാഫിസിലേക്ക് കടന്നതോടെ എൻജിനീയർ വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് എത്തിയെങ്കിലും പ്രശ്ന പരിഹാരത്തിനുള്ള ഉറപ്പ് ലഭിക്കാതെ പിരിയുകയില്ലെന്നായി വീട്ടമ്മമാർ. വെള്ളമെത്തുമെന്ന ഉറപ്പ് ലഭിച്ചതോടെയാണ് ഒടുവിൽ പ്രതിഷേധക്കാർ പിരിഞ്ഞത്.
Next Story