Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസി.പി.എം ജില്ല...

സി.പി.എം ജില്ല സമ്മേളനം; ചലച്ചിത്രമേളക്ക്​ ഇന്ന്​ തുടക്കം

text_fields
bookmark_border
െകാച്ചി: സി.പി.എം ജില്ല സമ്മേളന ഭാഗമായ ചലച്ചിത്രമേള ബുധനാഴ്ച മുതൽ മൂന്നുദിവസമായി എറണാകുളം ചിൽഡ്രൻസ് പാർക്ക് തിയറ്ററിൽ നടക്കും. വിവിധ രാജ്യങ്ങളിൽനിന്നായി ഒമ്പത് ഫീച്ചർ ഫിലിമുകളും മൂന്ന് ഡോക്യുമ​െൻററികളുമുൾപ്പെടെ മേളയിൽ പ്രദർശിപ്പിക്കും. ഫാഷിസവും വർഗീയതയും വിഷയമാകുന്ന സിനിമകൾ ചലച്ചിത്രമേളയുടെ സവിശേഷതയാണെന്ന് സംഘാടക സമിതി അധ്യക്ഷൻ സി.എൻ. മോഹനൻ പറഞ്ഞു. ബുധനാഴ്ച രാവിലെ 11ന് ഡച്ച് സംവിധായകൻ പോൾ വെർഹോവാൻ സംവിധാനം ചെയ്ത 'ബ്ലാക് ബുക്ക്' എന്ന സിനിമയുടെ പ്രദർശനത്തോടെ തുടക്കമാകും. വൈകീട്ട് അഞ്ചിന് സംവിധായകൻ ആഷിക് അബു മേള ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും രാവിലെ 11.00, ഉച്ചക്ക് 2.00, വൈകീട്ട് 5.00, 7.30 എന്നിങ്ങനെയാണ് പ്രദർശനം. പ്രവേശനം സൗജന്യമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story