Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jan 2018 5:41 AM GMT Updated On
date_range 4 Jan 2018 5:41 AM GMTവീടിന് തീപടർന്ന സംഭവം; ഗൃഹനാഥനെതിരെ കേസ്
text_fieldsbookmark_border
മൂവാറ്റുപുഴ: രണ്ടാറിൽ കുന്നിപ്പിള്ളി മല ഭാഗത്ത് പഴമയിൽ ബാലകൃഷ്ണെൻറ വീടിന് തീപടർന്ന സംഭവത്തിൽ ഗൃഹനാഥനെതിരെ കേസ്. ചൊവ്വാഴ്ച വൈകീട്ട് മൂേന്നാടെയാണ് സംഭവം. അപ്രതീക്ഷിതമായി വീടിന് തീപടർന്നെന്ന് ഇയാൾ അറിയച്ചതിനെ തുടർന്ന് നാട്ടുകാരും ഫയർ ഫോഴ്സുമെത്തി. അവേരാടൊപ്പം രക്ഷാപ്രവർത്തനത്തിന് ഗൃഹനാഥനും ഉണ്ടായിരുന്നു. വീടിെൻറ ഭിത്തിയൊഴികെയുള്ള ഭാഗങ്ങളെല്ലാം കത്തിനശിച്ചു. കുടുംബത്തോടുള്ള വൈരാഗ്യമാണ് ഇയാളെ തീയിടാൻ േപ്രരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവസമയം ഭാര്യയും മകളും ചികിത്സാർഥം കോട്ടയത്തായിരുന്നു. ഭാര്യയെ ഫോണിൽ വിളിച്ചറിയിച്ചതിന് ശേഷമാണ് വീടിന് തീയിട്ടത്. ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story