Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബസ്​ ജീവനക്കാർ ഇന്ന്​...

ബസ്​ ജീവനക്കാർ ഇന്ന്​ പണിമുടക്കും

text_fields
bookmark_border
അരൂർ: എരമല്ലൂർ കണ്ണുകുളങ്ങര പെട്രോൾ പമ്പിന് സമീപം സ്വകാര്യ ബസ് ജീവനക്കാരെ ഒരുസംഘം ആളുകൾ വെട്ടിപ്പരിക്കേൽപിച്ചതിൽ പ്രതിഷേധിച്ച് ചേർത്തല-എറണാകുളം, ചേർത്തല-അരൂർ മുക്കം, എരമല്ലൂർ-എറണാകുളം, എറണാകുളം-കുമ്പളങ്ങി ഫെറി സർവിസ് നടത്തുന്ന സ്വകാര്യ ബസുകൾ വ്യാഴാഴ്ച പണിമുടക്കും. അരൂക്കുറ്റി-പൂച്ചാക്കൽ വഴി എറണാകുളത്തേക്ക് സർവിസ് നടത്തുന്ന ബസുകൾക്ക് പണിമുടക്ക് ബാധകമല്ല. സി.െഎ.ടി.യു യൂനിയനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ദേശീയ സിദ്ധദിനാചരണം അരൂർ: എരമല്ലൂർ ശാന്തിഗിരി ആയുർവേദ സിദ്ധ ആശുപത്രിയിൽ വ്യാഴാഴ്ച ദേശീയ സിദ്ധദിനാചരണം നടക്കും. രാവിലെ ഒമ്പതിന് ജനനി അഭേദജ്ഞാന തപസ്വിനി ഉദ്ഘാടനം ചെയ്യും. സിദ്ധ സ്പെഷാലിറ്റി മെഡിക്കൽ ക്യാമ്പിന് ഡോ. കൃഷ്ണ, ഡോ. അരുൺ എന്നിവർ നേതൃത്വം നൽകും. അരൂർ, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ, അരൂക്കുറ്റി, ചെല്ലാനം എന്നീ പഞ്ചായത്തുകളിൽ ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളജിലെ വിദ്യാർഥികൾ ആരോഗ്യ സർവേ നടത്തും. ഫോൺ: 0478 2564410, 8113898007. സി.എഫ്.എൽ വിതരണം അരൂർ: അരൂക്കുറ്റി കെ.എസ്.ഇ.ബി ഓഫിസിൽനിന്ന് സൗജന്യ നിരക്കിൽ സി.എഫ് ലാമ്പുകൾ വിതരണം ചെയ്യും. ഇതുവരെ വാങ്ങാത്തവർക്ക് വാങ്ങാം. ഒന്നിന് 65 രൂപ നിരക്കിൽ രണ്ടെണ്ണം നൽകും. സ്റ്റോക് തീരുന്നതുവരെ വിതരണം ചെയ്യും. രാവിലെ പത്തിനും വൈകീട്ട് നാലിനും ഇടയിലാണ് വിതരണമെന്ന് അസി. എൻജിനീയർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story