Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനിരോധിത പുകയില ഉൽപന്ന...

നിരോധിത പുകയില ഉൽപന്ന വിൽപന സജീവമാകുന്നു

text_fields
bookmark_border
പള്ളിക്കര: നിരോധിത പുകയില ഉൽപന്നങ്ങളുടെ വിൽപന വ്യാപകമാകുന്നു. പെരിങ്ങാല, പിണർമുണ്ട, പള്ളിക്കര, കരിമുകൾ, അമ്പലമുകൾ മേഖലയിലാണ് പുകയില ഉൽപന്നങ്ങളും മറ്റ് മയക്കുമരുന്ന് വിൽപനയും സജീവമാകുന്നത്. നേരേത്ത പഞ്ചായത്ത് ഉൾപ്പെടെ പുകയില ഉൽപന്നങ്ങളുടെ കച്ചവടം നിരോധിക്കുകയും വ്യാപക പരിശോധന നടത്തുകയും ചെയ്തിരുെന്നങ്കിലും പിന്നീട് നിർത്തി. ഇതോടെ കച്ചവടക്കാർ വിൽപന വ്യാപകമാക്കി. പാൻപരാഗ്, ഹാൻസ്, വിവിധതരം പശകൾ, ഗുളികകൾ എന്നിവയാണ് വിൽപന നടത്തുന്നത്. ഈ മേഖലകളിൽ ഇതര സംസ്ഥാനക്കാർ വ്യാപകമായതിനാൽ ആവശ്യക്കാരും കൂടുതലാണ്. ഇതര സംസ്ഥാനക്കാെരയും വിദ്യാർഥികെളയും ലക്ഷ്യമാക്കിയാണ് പലപ്പോഴും കച്ചവടം. സ്കൂളുകളുടെയും ഇതര സംസ്ഥാനക്കാർ താമസിക്കുന്ന സ്ഥലങ്ങളിലുമാണ് കൂടുതൽ കച്ചവടം നടക്കുന്നത്. പിടിക്കപ്പെട്ടാലും സ്റ്റേഷൻ ജാമ്യത്തിൽ പോരാം എന്നതിനാൽ ഒരുപ്രാവശ്യം പിടിയിലായവർ വീണ്ടും ഇതേ കച്ചവടംതന്നെ നടത്തുകയാണ്. നിരവധി വിദ്യാർഥികളാണ് ഇവരുടെ ഇരകളായി തീരുന്നത്. പള്ളിക്കര ടൂറിസം മേഖല കേന്ദ്രീകരിച്ചും വ്യാപകമായി കഞ്ചാവും മയക്കുമരുന്ന് കച്ചവടങ്ങളും നടക്കുന്നുണ്ട്. ഇതിനോടകം നിരവധിപേർ പിടിയിലായിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story