Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right'സ്​നേഹത്തണൽ'...

'സ്​നേഹത്തണൽ' കിടപ്പുരോഗികളുടെ ചികിത്സ നാളെ

text_fields
bookmark_border
കൊച്ചി: സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയുടെ 'സ്നേഹത്തണൽ' പ്രവർത്തകർ കടവന്ത്ര, തമ്മനം, എളമക്കര പ്രദേശങ്ങളിൽ കിടപ്പുരോഗികളുടെ വീട്ടിലെത്തി ചൊവ്വാഴ്ച ചികിത്സയും മരുന്നും നൽകും. ഡോ. സി.എൻ. മോഹനൻ നായർ നേതൃത്വം നൽകും. എം.ബി.ആർ ട്രസ്റ്റി​െൻറ സഹകരണത്തോടെയാണ് പരിപാടി. ഫോൺ: 9447474616. തിരുനാൾ സമാപിച്ചു െകാച്ചി: തിരുകുടുംബത്തി​െൻറ ചൈതന്യം ഉൾക്കൊണ്ട് കുടുംബങ്ങൾ ജീവിതം നയിക്കണമെന്ന് വരാപ്പുഴ അതിരൂപത ആർച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ. തെക്കൻ ചിറ്റൂർ തിരുകുടുംബ ദേവാലയത്തിലെ 70ാം കൊമ്പ്രേരിയ തിരുനാളി​െൻറ സമാപനദിവസം ആഘോഷമായ ദിവ്യബലിക്ക് മുഖ്യകാർമികത്വം വഹിക്കുകയായിരുന്നു അദ്ദേഹം. ഫാ. നെൽസൺ ജോബ് കളപ്പുരക്കൽ വചനപ്രഘോഷണം നടത്തി. ഫാ. ഫ്രാൻസിസ് കൊയ്ക്കാരംപറമ്പിൽ സഹകാർമികനായി. ദിവ്യബലിക്ക് ലൂർദ് ആശുപത്രി ഡയറക്ടർ ഫാ. ജയിംസ് ജോസഫ് ഷൈജു തോപ്പിൽ കാർമികത്വം വഹിച്ചു. ശേഷം തിരുസ്വരൂപം എടുത്തുവെക്കലും നടന്നു. പരിപാടികൾ ഇന്ന് ഫോർട്ട്കൊച്ചി വെളി ഗ്രൗണ്ട്: കൊച്ചിൻ കാർണിവൽ റാലി -വൈകു. 3.00 എറണാകുളം രാജേന്ദ്ര മൈതാനം: മൈതാനം പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുന്നു -വൈകു. 5.00 കലൂർ പാവക്കുളം ശ്രീമഹാദേവ ക്ഷേത്രം: തിരുവുത്സവ പകൽപൂരം -വൈകു. 5.00 പുതുക്കലവട്ടം ശ്രീമഹാദേവക്ഷേത്രം: തിരുവാതിര ആറാട്ട് മഹോത്സവ പകൽപൂരം -വൈകു. 4.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story