Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതാലൂക്ക് ആശുപത്രിയിൽ...

താലൂക്ക് ആശുപത്രിയിൽ ജീവനക്കാര്‍ പ്രതിഷേധിച്ചു

text_fields
bookmark_border
ചേര്‍ത്തല: താലൂക്ക് ആശുപത്രിയില്‍ നഗരസഭ കൗണ്‍സിലര്‍ അതിക്രമം കാട്ടിയെന്ന് ആരോപിച്ച് ജീവനക്കാര്‍ സൂപ്രണ്ടിന് പരാതി നല്‍കി. പ്രതിഷേധയോഗവും നടത്തി. ആശുപത്രിയുടെ ചുമതലയുള്ള കൗണ്‍സിലര്‍ സ്റ്റാഫ് നഴ്സിനെയും നൈറ്റ് സൂപ്പര്‍വൈസറെയും അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. അത്യാഹിത വിഭാഗത്തില്‍ തിരക്ക് ക്രമാതീതമായപ്പോള്‍ രോഗികളുടെ രണ്ട് കൂട്ടിരിപ്പുകാർ ഒഴികെ മറ്റുള്ളവർ പുറത്തിറങ്ങി സഹകരിക്കണമെന്ന് അഭ്യര്‍ഥിച്ചതാണ് കാരണം. രോഗീപരിചരണം കാര്യക്ഷമമാക്കാനാണ് ക്രമീകരണത്തിന് അഭ്യര്‍ഥിച്ചത്. പ്രകോപിതനായ കൗണ്‍സിലർ ജീവനക്കാരുടെ സേവനം തടസ്സപ്പെടുത്തിയെന്ന് പരാതിയില്‍ പറയുന്നു. കേരള ഗവ. നഴ്‌സസ് അസോസിയേഷന്‍ നേതൃത്വത്തിലാണ് പ്രതിഷേധയോഗം ചേര്‍ന്നത്. ജില്ല ജോയൻറ് സെക്രട്ടറി ലെവിന്‍ കെ. ഷാജി ഉദ്ഘാടനം ചെയ്തു. നഴ്‌സിങ് സൂപ്രണ്ട് ത്രേസ്യാമ്മ വര്‍ഗീസ്, എൻ.ജി.ഒ യൂനിയന്‍ ജില്ല കൗണ്‍സിൽ അംഗം വി.എസ്. സതീശന്‍ എന്നിവര്‍ സംസാരിച്ചു. റേഷന്‍ കാര്‍ഡിനുള്ള അപേക്ഷ നല്‍കണം കുട്ടനാട്: തലവടി, എടത്വ പഞ്ചായത്തുകളിലെ ഫോട്ടോയെടുത്തിട്ടും കാര്‍ഡ് പുതുക്കാന്‍ കഴിയാത്തവര്‍, ഇന്നേവരെ റേഷന്‍ കാര്‍ഡ് ലഭിക്കാത്തവര്‍ എന്നിവര്‍ക്ക് പുതിയ റേഷന്‍ കാര്‍ഡിനായി അപേക്ഷ നല്‍കാം. കാര്‍ഡിൽ ഉള്‍പ്പെടുത്തേണ്ട അംഗങ്ങളുടെ ആധാര്‍ കാര്‍ഡ്, ഗ്യാസ് ഏജന്‍സി പാസ്ബുക്ക്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പ്, പുതിയ കാര്‍ഡുടമയുടെ രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പഴയ റേഷന്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ്, െറസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുമായി 15, 16, 17 തീയതികളില്‍ താലൂക്ക് സപ്ലൈ ഓഫിസില്‍ ഹാജരാകണം. ഉപതെരഞ്ഞെടുപ്പ് കൺെവൻഷൻ തുറവൂർ: എഴുപുന്ന പഞ്ചായത്ത് 16ാം വാർഡ് ഉപതെരഞ്ഞെടുപ്പ് എൽ.ഡി.എഫ് കൺെവൻഷൻ എ.എം. ആരിഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എൽ. ഔസേപ്പ് അധ്യക്ഷത വഹിച്ചു. സി.ടി. വാസു, ഡി. സുരേഷ് ബാബു, ടി.പി. സതീശൻ, സതീശ് ചന്ദ്രൻ, പി.ടി. പ്രദീപൻ, വി.എം. ജയപ്രകാശ്, വി. അനിൽകുമാർ, എസ്. അശോക് കുമാർ, കെ.ആർ. അജയകുമാർ, സ്ഥാനാർഥി ആർ. ജീവൻ, സി.എം. കുഞ്ഞിക്കോയ, എം.ജി. നായർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എൽ. ഔസേപ്പ് (ചെയർ.), സി.ടി. വാസു (കൺ.).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story