Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാല മോഷണം; രണ്ടുപേർ...

മാല മോഷണം; രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
പറവൂർ: പറവൂരിലും സമീപ പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ മാല പൊട്ടിച്ച സംഘത്തിലെ രണ്ടുപേരെ അറസ്റ്റ് ചെയ്തു. തമിഴ്നാട് സേലം സ്വദേശികളായ അബൂതാഹിർ (28), ആരോഗ്യദാസ് (30)എന്നിവരാണ് പിടിയിലായത്. പറവൂർ, വരാപ്പുഴ, തൃശൂർ പേരാമംഗലം എന്നിവിടങ്ങളിൽനിന്ന് ഏഴോളം മാലകൾ ഇവർ കവർന്നിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. തമിഴ്നാട്ടിൽ നിരവധി മോഷണക്കേസുകളിൽ ഇവർ പ്രതികളാണ്. അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചതായി സി.െഎ ജി.എസ്. ക്രിസ്പിൻ സാം, എസ്.െഎ കെ.എ. സാബു എന്നിവർ അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story