Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2018 5:05 AM GMT Updated On
date_range 2018-02-11T10:35:59+05:30മജ്ലിസ് ഫെസ്റ്റില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ഥികളെ അനുമോദിച്ചു
text_fieldsചെങ്ങമനാട്: മജ്ലിസ് ഫെസ്റ്റ് സംസ്ഥാനതല മത്സരത്തിലും ഹിക്മ ടാലൻറ് സെര്‍ച്ച് പരീക്ഷയിലും ഉന്നത വിജയം നേടിയ പാലപ്രശ്ശേരി അല്‍മദ്റസത്തുല്‍ ഇസ്ലാമിയയിലെ വിദ്യാര്‍ഥികളെ അനുമോദിച്ചു. മജ്ലിസ് ഫെസ്റ്റില്‍ ഷാദിന്‍ ഹുസൈര്‍, ഹന ഷുക്കൂര്‍ എന്നിവരും ഹിക്മയില്‍ ഹാദിഫ് അഫ്ലഹ്, ഷാദിന്‍ ഹുസൈന്‍, കെ.എ. അഫ്ലഹ്, കെ.എസ്. മെഹ്നാസ്, അഫ്നാന്‍ അബു, നൂറ സിദ്ദീഖ്, ആദില്‍ നൗഷാദ് എന്നിവരുമാണ് മികച്ച നേട്ടം കൈവരിച്ചത്. ജില്ല പഞ്ചായത്തംഗം റസിയ സബാദ് ഉദ്ഘാടനം ചെയ്തു. മജ്ലിസ് എറണാകുളം മേഖല പ്രസിഡൻറ് ഹൈദരലി മഞ്ഞപ്പെട്ടി മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡൻറ് എം.എ. തസ്ലീഖ് അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ വി.ഐ. സെയ്ദ്മുഹമ്മദ്, എ. മുഹമ്മദ്ബാബു, മുഹമ്മദലി ചെങ്ങമനാട് എന്നിവര്‍ സംസാരിച്ചു. അധ്യാപകന്‍ ജെ.എസ്. മുഹമ്മദ് ഹാഫിസ് സ്വാഗതവും അധ്യാപിക സുനിത ബാബു നന്ദിയും പറഞ്ഞു. കല-സാഹിത്യ പ്രവര്‍ത്തകരെ ആദരിച്ചു അങ്കമാലി: ചിത്രശാല ഫിലിം സൊസൈറ്റി സംഘടിപ്പിച്ച അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് അങ്കമാലി മേഖലയിലെ കല, സാഹിത്യ, സാംസ്കാരിക, സിനിമ, ചിത്രകല രംഗങ്ങളിലെ പ്രതിഭകളായ 15 പേരെ ആദരിച്ചു. ബോസ് കൃഷ്ണമാചാരി, കെ.ആര്‍. കുമാരന്‍, സിന്ധു ദിവാകരന്‍, ജേക്കബ് നായത്തോട്, വര്‍ഗീസ് അങ്കമാലി, മോളി ജോസഫ്, മായ ബാലകൃഷ്ണന്‍, ബൈജു പൗലോസ്, രായമംഗലം ജയകൃഷ്ണന്‍, മോഹന്‍ കൃഷ്ണന്‍, ഡോ. വിജു ജവഹര്‍, ജോബി വര്‍ഗീസ്, വിനീത് വാസുദേവന്‍, സിനോജ് വര്‍ഗീസ്, മനോജ് അങ്കമാലി എന്നിവരെയാണ് ആദരിച്ചത്. റോജി എം. ജോണ്‍ എം.എല്‍.എ, തിരക്കഥാകൃത്ത് ജോണ്‍ പോള്‍, മുന്‍ മന്ത്രി ജോസ് തെറ്റയില്‍, ഫിസാറ്റ് ചെയര്‍മാന്‍ പോള്‍ മുണ്ടാടന്‍, ഫിലിം സൊസൈറ്റി സെക്രട്ടറി സി.പി. ദിവാകരന്‍ എന്നിവര്‍ സംസാരിച്ചു. ഫിലിം ഫെസ്റ്റിവല്‍ ഞായറാഴ്ച സമാപിക്കും. മൂഴിക്കുളം ശാലയില്‍ ഇന്ന് 'പൊതു അടുക്കള' അങ്കമാലി: മൂഴിക്കുളം ശാലയില്‍ വോട്ടേഴ്സ് അലയന്‍സ്, ഗാന്ധിയന്‍ കൂട്ടായ്മ എന്നിവയുടെ നേതൃത്വത്തില്‍ ഞായറാഴ്ച 'പൊതു അടുക്കള' സംഘടിപ്പിക്കും. പുലര്‍ച്ചക്ക് ആറിന് പൊതു അടുക്കള ആരംഭിക്കും. 10ന് ചേരുന്ന നിഴല്‍ മന്ത്രിസഭയില്‍ കേരള ബജറ്റിനെ അടിസ്ഥാനമാക്കി അവലോകനം സംഘടിപ്പിക്കും. മുന്‍ഗണനകള്‍ മാറ്റി നിശ്ചയിച്ച് ബജറ്റ് സര്‍ക്കാറിന് സമര്‍പ്പിക്കും. ഉച്ചക്ക് രണ്ടിന് കുടുംബാംഗങ്ങളുടെ കലാപരിപാടികളും മൂന്നിന് 'മനുഷ്യര്‍ക്ക് വേണ്ടിയുള്ള പള്ളിക്കൂടവും' അരങ്ങേറും. വൈകീട്ട് ആറിന് നാരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്ത 'കരി' സിനിമയുടെ പ്രദര്‍ശനവുമുണ്ടാകും.
Next Story