Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശബരി പാത: കേരള...

ശബരി പാത: കേരള കോൺഗ്രസ്​(തോമസ്​) സമരം 16ന്​

text_fields
bookmark_border
കൊച്ചി: ശബരി പാതക്കായി നൽേകണ്ട പകുതി തുക നൽകാൻ സംസ്ഥാന സർക്കാർ തയാറാവണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ്(തോമസ്)ജില്ല കമ്മിറ്റിടെ നേതൃത്വത്തിൽ ഉപരോധ സമരം സംഘടിപ്പിക്കും. 16ന് രാവിലെ 10.30ന് കണയന്നൂർ താലൂക്ക് ഒാഫിസ് ഉപരോധിക്കുമെന്ന് ജില്ല പ്രസിഡൻറ് വിനോദ് തമ്പി വാർത്തസമ്മേളനത്തിൽ അറിയിച്ചു. പാതക്കായി കേന്ദ്രം 240 കോടി അനുവദിച്ചിട്ടുണ്ട്. പകുതി തുക സംസ്ഥാന സർക്കാർ നൽകാമെന്ന് കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാർ ഉറപ്പു നൽകിയതാണ്. എന്നാൽ, ഇപ്പോൾ സർക്കാർ അതിന് തയാറാവുന്നില്ലെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മെട്രോ റെയിൽ തിരുവാങ്കുളത്തുള്ള ഹിൽപാലസ് വരെ നീട്ടണമെന്നും സമരത്തിൽ ആവശ്യമുന്നയിക്കും. വാർത്ത സമ്മേളനത്തിൽ സംസ്ഥാന ജന.സെക്രട്ടറി പി.ജെ. ബാബുവും പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story