Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2018 5:29 AM GMT Updated On
date_range 2018-02-10T10:59:59+05:30മാധ്യമങ്ങൾക്കെതിരെ ആഞ്ഞടിച്ച് മന്ത്രി ജി. സുധാകരൻ
text_fieldsആലപ്പുഴ: മാധ്യമങ്ങൾക്കെതിരെ വീണ്ടും ആഞ്ഞടിച്ച് മന്ത്രി ജി. സുധാകരൻ. വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ മാധ്യമങ്ങള്‍ വേണ്ടത്ര ശ്രദ്ധിക്കുന്നില്ല. അവർ രാഷ്ട്ര പുനര്‍നിര്‍മാണത്തിന് ഒന്നും ചെയ്യുന്നില്ല. പണത്തിന് പിറകെയാണവർ. മുഖപ്രസംഗം എഴുതി വിലപിക്കുകയാണ്. ജുഡീഷ്യറിയില്‍ ഉണ്ടായ അപചയം ജനങ്ങളില്‍ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. കേരള അഡ്വക്കേറ്റ് ക്ലര്‍ക്ക് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജുഡീഷ്യറിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഭരണാധികാരികള്‍ ഇടപെടണം. അഭിഭാഷകരുടെ മേക്കപ്മാന്‍മാരാണ് ഗുമസ്‌തരെന്നും അദ്ദേഹം പറഞ്ഞു. സ്വാഗതസംഘം ചെയര്‍മാന്‍ എ.എം. ആരിഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. പി.എസ്. ഗീതാകുമാരി, ടി.വി. ലുമുംബ, ടി.ജി. സനല്‍കുമാര്‍, വി. മോഹന്‍ദാസ്, ജലജ ചന്ദ്രന്‍, കെ. പ്രകാശന്‍, പി.പി. രാഘവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സാംസ്കാരിക സമ്മേളനം പ്രഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്തു. ഏഴാച്ചേരി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.
Next Story