Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2018 5:26 AM GMT Updated On
date_range 10 Feb 2018 5:26 AM GMTമോദി രാജ്യത്തിെൻറ ചരിത്രത്തെപ്പോലും അവഹേളിക്കുന്നു ^ചെന്നിത്തല
text_fieldsbookmark_border
മോദി രാജ്യത്തിെൻറ ചരിത്രത്തെപ്പോലും അവഹേളിക്കുന്നു -ചെന്നിത്തല കൊച്ചി: രാജ്യത്തിെൻറ ചരിത്രത്തെപ്പോലും അവഹേളിക്കുകയാണ് പ്രധാനമന്ത്രി മോദിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നെഹ്റു ഉൾപ്പെടെ നേതാക്കളെ താഴ്ത്തിക്കെട്ടാനും രാജ്യം കൈവരിച്ച മുഴുവൻ നേട്ടങ്ങളെയും നിസ്സാരവത്കരിക്കാനുമാണ് അദ്ദേഹം ശ്രമിക്കുന്നത്. ഏപ്രിലിൽ എറണാകുളത്ത് നടത്തുന്ന മഹിള കോൺഗ്രസ് സംസ്ഥാന കൺവെൻഷൻ സ്വാഗത സംഘം യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ യോഗം ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ് അധ്യക്ഷത വഹിച്ചു. ഡി.സി.സി ഓഫിസിൽ ചേർന്ന യോഗത്തിൽ മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ബിന്ദു കൃഷ്ണ, എം.എൽ.എമാരായ വി.പി. സജീന്ദ്രൻ, അൻവർ സാദത്ത്, മുൻ എ.ഐ.സി.സി സെക്രട്ടറി ഷാനിമോൾ ഉസ്മാൻ, വി.ഡി. സതീശൻ, ബെന്നി ബഹനാൻ, അജയ് തറയിൽ, എൻ. വേണുഗോപാൽ, ശരത്ചന്ദ്രപ്രസാദ്, ലാലി വിൻസൻറ്, ലതിക സുഭാഷ്, സുമ ബാലകൃഷ്ണൻ, ആശ സനൽ, കെ.പി. ധനപാലൻ, വി.ജെ. പൗലോസ്, കെ.കെ. വിജയലക്ഷ്മി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story