Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2018 5:08 AM GMT Updated On
date_range 10 Feb 2018 5:08 AM GMTകേന്ദ്രനയങ്ങൾക്കെതിരെ തൊഴിലാളികളിൽ -മുമ്പില്ലാത്ത ഐക്യം ^കെ. ചന്ദ്രൻപിള്ള
text_fieldsbookmark_border
കേന്ദ്രനയങ്ങൾക്കെതിരെ തൊഴിലാളികളിൽ -മുമ്പില്ലാത്ത ഐക്യം -കെ. ചന്ദ്രൻപിള്ള കൊച്ചി: തൊഴിലാളി യൂനിയനുകൾ അംഗസംഖ്യ കൂട്ടുന്നതിനപ്പുറം മറ്റ് തൊഴിലാളി സംഘടനകളുമായിച്ചേർന്ന് യോജിച്ച പോരാട്ടങ്ങൾക്ക് ശക്തിപകരണമെന്ന് സി.ഐ.ടി.യു അഖിലേന്ത്യ സെക്രട്ടറി കെ. ചന്ദ്രൻപിള്ള പറഞ്ഞു. കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിെൻറ ഭാഗമായ േട്രഡ് യൂനിയൻ സൗഹൃദസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുമ്പില്ലാത്തവിധം തൊഴിലാളി സംഘടനകൾക്കിടയിൽ ഐക്യം രൂപപ്പെട്ടിട്ടുണ്ട്. ഭരണാധികാരികൾ സ്വീകരിക്കുന്ന നയങ്ങളുടെ ഭാഗമായി തൊഴിൽമേഖല നേരിടുന്ന വിവിധ പ്രശ്നങ്ങളാണ് അതിെൻറ മൂലകാരണം. അങ്ങേയറ്റം ജനവിരുദ്ധവും തൊഴിലാളിവിരുദ്ധവുമായ നയങ്ങളാണ് പ്രശ്നങ്ങൾക്ക് യഥാർഥ കാരണമെന്ന തിരിച്ചറിവും അതിൽനിന്നുണ്ടാകേണ്ട രാഷ്്ട്രീയ ബോധവുമാണ് പ്രധാനം. ആ തിരിച്ചറിവിലേക്കും രാഷ്്ട്രീയബോധത്തിലേക്കും പൊതുജനവികാരം ഉയർത്തിക്കൊണ്ടുവരുക എന്ന കടമയാണ് തൊഴിലാളി യൂനിയനുകൾ ഏറ്റെടുക്കേണ്ടതെന്നും ചന്ദ്രൻപിള്ള പറഞ്ഞു. കെ.എസ്.ടി.എ സംസ്ഥാന ട്രഷറർ ടി.വി. മദനമോഹനൻ അധ്യക്ഷത വഹിച്ചു. വിവിധ യൂനിയൻ ഭാരവാഹികൾ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story