Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2018 5:05 AM GMT Updated On
date_range 10 Feb 2018 5:05 AM GMTസ്്റ്റിക്കർ പതിക്കലിന് പിന്നിൽ ആഭ്യന്തര വകുപ്പിനെ മോശമാക്കാനുള്ള ശ്രമമെന്ന് പൊലീസ്
text_fieldsbookmark_border
മൂവാറ്റുപുഴ : സംസ്ഥാനത്തൊട്ടാകെ സ്്്റ്റിക്കർ പതിക്കലും തട്ടിക്കൊണ്ടു പോകൽ ശ്രമങ്ങൾക്കും പിന്നിൽ സംസ്ഥാന സർക്കാറിനെയും ആഭ്യന്തര വകുപ്പിനെയും മോശമാക്കാനുള്ള ശ്രമമെന്ന് പൊലീസ്. ഭരണവിരുദ്ധ വികാരം ഉയർത്തി പൊലീസ് നിഷ്ക്രിയമെന്നു വരുത്തി തീർക്കാനുള്ള ആസൂത്രിത നീക്കത്തിെൻറ ഭാഗമാണ് ഇത്തരം നാടകങ്ങളെന്നാണ് പൊലീസിെൻറ കണ്ടെത്തൽ. എന്നാൽ, സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ കറുത്ത സ്്്റ്റിക്കർ പതിപ്പിച്ച് ഭീതി പരത്തി ജനങ്ങളിൽ അരക്ഷിതാവസ്ഥ സൃഷ്്ടിച്ച് സർക്കാറിനെതിരെ രോഷം ഉയർത്താൻ ശ്രമിക്കുന്നത് ആരെന്ന് പറയാൻ പൊലീസിനാകുന്നില്ല. മൂവാറ്റുപുഴ നഗരത്തിലെ രണ്ട് സ്ഥലങ്ങളിലും, പായിപ്ര മുളവൂരിലുമാണ് അടുത്തടുത്ത ദിവസങ്ങളിലായി സംഭവം നടന്നത്. കുട്ടികളെ തട്ടിക്കൊണ്ടു പോകലായിരുന്നു ലക്ഷ്യമെങ്കിൽ അത് എളുപ്പത്തിൽ കഴിയുമായിരുന്നുവെന്നും, ഇതല്ല, ഭീതി പരത്തലാണ് ലക്ഷ്യമെന്നുമാണ് വിലയിരുത്തൽ. ചില പ്രത്യേകസ്ഥലങ്ങളിൽ മാത്രമാണ് സംഭവങ്ങൾ നടന്നത്. ഇത് സംശയത്തിനിടയാക്കുന്നുണ്ടന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story