Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഒബ്സ്ക്യുറ 22 മുതൽ

ഒബ്സ്ക്യുറ 22 മുതൽ

text_fields
bookmark_border
മൂവാറ്റുപുഴ: മുളവൂർ ഇലാഹിയ കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി സംഘടിപ്പിക്കുന്ന ടെക്നിക്കൽ ഫെസ്റ്റിവൽ ഒബ്സ്ക്യുറ ഇൗ മാസം 22 മുതൽ 24 വരെ നടക്കും. ശാസ്ത്ര സാങ്കേതിക രംഗത്തെ നൂതന കണ്ടുപിടിത്തങ്ങളുടെ പ്രദർശനങ്ങളും സ്കൂൾ-കോളജ് വിദ്യാർഥികളുടെ വിവിധ ശാസ്ത്ര മത്സരങ്ങളും ഒരുക്കും. പതാക ഉയർത്തൽ 'ക്വീൻ' സിനിമ അഭിനേതാക്കളും അണിയറ ശിൽപികളും ചേർന്ന് നിർവഹിച്ചു. ചെയർമാൻ സി.പി. മുഹമ്മദ്, മാനേജർ കെ.എം. ഷംസുദ്ദീൻ, പ്രിൻസിപ്പൽ ഡോ. മുഹമ്മദ് സിദ്ദീഖ്, റോഷ്ന പി. ഹാറൂൺ, ഡോ. ജഹുബാർ അലി എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story