Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2018 5:03 AM GMT Updated On
date_range 5 Feb 2018 5:03 AM GMTഭീതിയകറ്റണം
text_fieldsbookmark_border
കൊച്ചി: ജില്ലയിലെ പിറവം, മുളന്തുരുത്തി, ആരക്കുന്നം, ആലുവ മേഖലകളിലുൾപ്പെടെ സംസ്ഥാനത്തിെൻറ വിവിധ പ്രദേശങ്ങളിൽ വ്യാപകമായി വീടുകളിൽ കറുത്ത സ്റ്റിക്കർ പതിപ്പിക്കുന്ന നിരവധി സംഭവങ്ങൾ ഉണ്ടായതിെൻറ പശ്ചാത്തലത്തിൽ ഇതുസംബന്ധിച്ച് ജനങ്ങളുടെ ഭീതി ദൂരീകരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അനൂപ് ജേക്കബ് എം.എൽ.എ ആവശ്യപ്പെട്ടു. വീടുകളിൽ അജ്ഞാതർ കറുത്ത സ്റ്റിക്കർ പതിപ്പിക്കുന്നത് ജനങ്ങളിൽ വലിയ തോതിൽ ഭീതിയും ആശങ്കയും അരക്ഷിതാവസ്ഥയും സൃഷ്ടിച്ചിരിക്കുകയാണെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കാര്യക്ഷമമായ അന്വേഷണം നടത്തി വസ്തുതകൾ വെളിച്ചത്ത് കൊണ്ടുവരേണ്ടത് ജനങ്ങളിൽ ഉണ്ടായിരിക്കുന്ന ആശങ്ക അകറ്റാൻ അനിവാര്യമാണെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story