Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Feb 2018 5:26 AM GMT Updated On
date_range 2018-02-02T10:56:59+05:30റോഡ് മുറിച്ചുകടക്കാൻ വലഞ്ഞ് കാൽനടയാത്രക്കാർ
text_fieldsമൂവാറ്റുപുഴ: എം.സി റോഡിലെ തിരക്കേറിയ പായിപ്ര കവലയിൽ റോഡ് മുറിച്ചുകടക്കാൻ വലഞ്ഞ് കാൽ നടയാത്രക്കാർ. കവലയിൽ ഗതാഗതക്കുരുക്കും അപകടങ്ങളും തുടർക്കഥയാണ്. വാഹനങ്ങളുടെ ബാഹുല്യം മൂലം സ്കൂൾ വിദ്യാർഥികൾ അടക്കമുള്ളവർ റോഡ് ക്രോസ് ചെയ്യാൻ വളരെനേരം കാത്തുനിൽക്കുകയാണ്. കവലയിലെ അനധികൃത പാർക്കിങ്ങിനെതിരെയും നടപടിയുണ്ടായിട്ടില്ല. സ്പീഡ് ബ്രേക്കർ, സിഗ്നൽ ബോർഡുകൾ, മൂന്നിടങ്ങളിൽ സീബ്രാലൈൻ എന്നിവ സ്ഥാപിക്കണമെന്ന് രണ്ടു വർഷം മുമ്പ് റോഡ് സേഫ്റ്റി കമ്മിറ്റി നിർദേശിച്ചിരുന്നു. മണ്ണൂർ മുതൽ മൂവാറ്റുപുഴ വരെയുള്ള പത്ത് കിലോമീറ്റർ ദൂരത്തും തൊടുപുഴ റൂട്ടിലും സ്ഥാപിക്കേണ്ട ട്രാഫിക് സംവിധാനങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. റിപ്പോർട്ട് നൽകി വർഷങ്ങൾ കഴിഞ്ഞെങ്കിലും പകുതി പോലും പരിഷ്കാരങ്ങൾ നടപ്പാക്കിയിട്ടില്ല. പായിപ്ര കവലയിൽ ബദരിയ്യ മസ്ജിദ്, പേഴയ്ക്കാപ്പിള്ളി സ്കൂൾപടി, പായിപ്ര കവല എന്നിവിടങ്ങളിലാണ് സീബ്രാലൈൻ സ്ഥാപിക്കാൻ നിർദേശം. ചിത്രം ' തിരക്കേറിയ പായിപ്ര കവലയിൽ റോഡ് മുറിച്ചുകടക്കാൻ കാത്തുനിൽക്കുന്നവർ ഫയൽ നെയിം Road വായനശാല ഉദ്ഘാടനം മൂവാറ്റുപുഴ: ഫയർ ഓഫിസിൽ ആരംഭിച്ച വായനശാലയുടെയും റീഡിങ് റൂമിെൻറയും ഉദ്ഘാടനം കേരള ജേർണലിസ്റ്റ് യൂനിയൻ ജില്ല ജോയൻറ് സെക്രട്ടറി നെൽസൺ പനയ്ക്കൽ നിർവഹിച്ചു. സ്റ്റേഷൻ ഓഫിസർ ജോൺ ജി. പ്ലാക്കീൽ അധ്യക്ഷത വഹിച്ചു. ടി.പി. ഷാജി, എം.എസ്. സജി എന്നിവർ സംസാരിച്ചു.
Next Story