Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Feb 2018 5:14 AM GMT Updated On
date_range 2 Feb 2018 5:14 AM GMTഇന്ധനവില വർധന; യൂത്ത് കോൺഗ്രസ് ചക്രമുരുട്ടി സമരം
text_fieldsbookmark_border
കുട്ടനാട്: പെട്രോൾ, ഡീസൽ വിലവർധനയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കുട്ടനാട് അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹനങ്ങൾ ഉരുട്ടി സമരം ചെയ്തു. മാമ്പുഴക്കരിയിൽനിന്ന് ആരംഭിച്ച പ്രതിഷേധറാലി ഡി.സി.സി ജനറൽ സെക്രട്ടറി പ്രതാപൻ പറവേലി ഉദ്ഘാടനം ചെയ്തു. കുട്ടനാട് അസംബ്ലി കമ്മിറ്റി പ്രസിഡൻറ് ബൻസൻ ജോസഫ് അധ്യക്ഷത വഹിച്ചു. രാമങ്കരിയിൽ നടന്ന സമാപനസമ്മേളനം നോർത്ത് ബ്ലോക്ക് പ്രസിഡൻറ് ജോസഫ് ചേക്കോടൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് കൺവീനർ കെ. ഗോപകുമാർ, യൂത്ത് കോൺഗ്രസ് മാവേലിക്കര ലോക്സഭ കമ്മിറ്റി പ്രസിഡൻറ് സജി ജോസഫ്, സി.വി. രാജീവ്, സായുജ് ചെറിയാൻ, ഗോകുൽ ഷാജി, പി.എസ്. തോമസ് എന്നിവർ സംസാരിച്ചു. അനുശോചിച്ചു ആലപ്പുഴ: വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വൈസ് പ്രസിഡൻറ് മാരിയിൽ കൃഷ്ണൻ നായരുടെ നിര്യാണത്തിൽ ഏകോപനസമിതി ആലപ്പുഴ ടൗൺ യൂനിറ്റ് യോഗം അനുശോചിച്ചു. ജില്ല ജനറൽ സെക്രട്ടറി വി. സബിൽരാജ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് കെ.എസ്. മുഹമ്മദ് അനുശോചന പ്രമേയം അവതരിപ്പിച്ചു. യൂനിറ്റ് ട്രഷറർ ബെന്നി ജോസഫ്, വൈസ് പ്രസിഡൻറുമാരായ സുനിൽ മുഹമ്മദ്, ടോമി പുലിക്കാട്ടിൽ, സജി പോൾ, സെക്രട്ടറിമാരായ സുനീർ ഇസ്മയിൽ, മുരളീധരൻ പിള്ള, പ്രമോദ് ഷാബി, രക്ഷാധികാരി ഐഷ റഹീം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story