Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറേഷന്‍ കാര്‍ഡ് ...

റേഷന്‍ കാര്‍ഡ് നഷ്​ടമായവര്‍ക്കും സപ്ലൈകോ സബ്സിഡി സാധനങ്ങള്‍ നല്‍കും

text_fields
bookmark_border
കൊച്ചി: പ്രളയത്തില്‍ റേഷന്‍കാര്‍ഡുകള്‍ നഷ്ടപ്പെട്ടവര്‍ക്കും സപ്ലൈകോ വിൽപന ശാലകളില്‍നിന്ന് സബ്സിഡി സാധനങ്ങള്‍ ലഭ്യമാക്കുമെന്ന് സി.എം.ഡി എം.എസ് ജയ അറിയിച്ചു. ഇതിന് കാര്‍ഡുടമകൾ റേഷൻ കാർഡിൽ ചേർത്ത മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ നല്‍കിയാല്‍ മതി. സപ്ലൈകോ വിൽപന ശാലകളിലെ ബില്ലിങ് സംവിധാനത്തില്‍ ഇതിനാവശ്യമായ മാറ്റം വരുത്തിയതായി സി.എം.ഡി അറിയിച്ചു. പുതിയ സംവിധാനം എത്രയും പെട്ടെന്ന് നടപ്പാക്കാന്‍ വിൽപന ശാലകളിലെ ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ട്. റേഷന്‍ കാര്‍ഡില്‍ മൊബൈല്‍ ഫോണ്‍ നമ്പര്‍ ചേര്‍ത്തിട്ടില്ലാത്തവര്‍ റേഷന്‍ കട ഉടമയില്‍ നിന്ന് റേഷന്‍ കാര്‍ഡി‍​െൻറ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ടുള്ള സാക്ഷ്യപത്രം ഹാജരാക്കിയാലും ആനുകൂല്യങ്ങള്‍ ലഭിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story