Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസർവിസ്​ ചാര്‍ജുകളില്‍...

സർവിസ്​ ചാര്‍ജുകളില്‍ ഇളവുമായി ഫെഡറല്‍ ബാങ്ക്

text_fields
bookmark_border
കൊച്ചി: പ്രളയക്കെടുതിയില്‍ ബുദ്ധിമുട്ടുന്ന കേരളത്തോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഫെഡറല്‍ ബാങ്ക് സർവിസ് ചാര്‍ജുകളില്‍ ഇളവ് പ്രഖ്യാപിച്ചു. ഇതനുസരിച്ച് ഫെഡറല്‍ ബാങ്ക് കാര്‍ഡ് ഉപയോഗിച്ച് ഏത് എ.ടി.എമ്മുകളില്‍നിന്നും എത്രതവണ വേണമെങ്കിലും സൗജന്യമായി പണം പിന്‍വലിക്കാം. പണം അടക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും ഒരു ചാര്‍ജും ഈടാക്കില്ല. മിനിമം ബാലന്‍സ് ചാര്‍ജും പൂര്‍ണമായി ഒഴിവാക്കും. ഇ.സി.എസ്/ എന്‍.എ.സി.എച്ച്. മാന്‍ഡേറ്റുകള്‍, വൈകിയുള്ള പ്രതിമാസ തിരിച്ചടവുകള്‍, ചെക്ക് മടങ്ങല്‍, ഓട്ടോ റിക്കവറി, സ്റ്റാന്‍ഡിങ് ഇന്‍സ്ട്രക്ഷന്‍ മടങ്ങല്‍ എന്നിവക്കുള്ള സർവിസ് ചാര്‍ജുകളും പൂര്‍ണമായി ഇളവുചെയ്യും. പുതിയ എ.ടി.എം കാര്‍ഡുകള്‍, ചെക്ബുകുകള്‍ എന്നിവക്കും സർവിസ് ചാര്‍ജ് ഈടാക്കില്ല. കേരളത്തിലെ ഇടപാടുകാര്‍ക്ക് സെപ്റ്റംബര്‍ 30 വരെയാണ് ഈ ഇളവുകള്‍ ബാധകമാകുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story